തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയ്‌ക്കെതിരെ എസ്.എഫ്.ഐ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ആലപ്പുഴ, കൊല്ലം എന്നിവടങ്ങളിലേക്ക് ജില്ലാ കേന്ദ്രങ്ങളിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. []
സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ആലപ്പുഴയില്‍ പൊലീസ് മര്‍ദനത്തില്‍ എസ്.എഫ്്.ഐ ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസിന്റെ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കവെ ലാത്തി വീശുകയായിരുന്നു.
എസ്.എഫ്.ഐ ജില്ലാ പ്രസിഡണ്ട് ജെയിംസ് സാമുവല്‍, സെക്രട്ടറി രാഹുല്‍ എന്നിവരടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലും കൊല്ലത്തും നടന്ന പ്രകടനങ്ങളിലും സംഘര്‍ഷമുണ്ടായി.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡുകള്‍ സമരം ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചതിനെത്തുടര്‍ന്ന് യൂത്തുകാരും എസ്.എഫ്.ഐക്കാരും ഏറ്റുമുട്ടി.
അതേസമയം തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവടങ്ങളില്‍ എസ്.എഫ്.ഐ നടത്തിയ പ്രകടനം സമാധാനപരമായിരുന്നു.