| Monday, 12th June 2017, 12:38 pm

കാശ്മീര്‍, രോഹിത് വെമുല, ജെ.എന്‍.യു; നിരോധിക്കപ്പെട്ട ഡോക്യുമെന്ററികള്‍ കാമ്പസുകളില്‍ ഉടനീളം പ്രദര്‍ശിപ്പിക്കാന്‍ എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യാന്തര ഹ്രസ്വചിത്രമേളയില്‍ മൂന്ന് ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.


Dont Miss എന്‍.ഡി.ടി.വിയില്‍ നിന്ന് ഇറക്കിവിട്ട ബി.ജെ.പി നേതാവ് സംബിത് പാത്ര ചാനലിനെതിരെ വ്യാജ ആരോപണവുമായി വീണ്ടും; പൊളിച്ചടുക്കി എന്‍.ഡി.ടി.വി


രോഹിത് വെമുലയെക്കുറിച്ചുള്ള “അണ്‍ ബെയറബിള്‍ ബീയിങ്ങ് ഓഫ് ലൈറ്റ്നെസ്സ്, കാശ്മീരിലെ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ ആര്‍ട്ടിസ്റ്റുകളുടെ കലയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന “ഇന്‍ ദ ഷേഡ് ഓഫ് ഫാളന്‍ ചിനാര്‍ “, ജെ.എന്‍.യു പ്രക്ഷോഭത്തെക്കുറിച്ചുള്ള “മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് ” എന്നിവയ്ക്കായിരുന്നു അനുമതി നിഷേധിച്ചത്.

എന്നാല്‍ നിരോധിക്കപ്പെട്ട ഈ ഡോക്യുമെന്ററികള്‍ കാമ്പസുകളില്‍ ഉടനീളം പ്രദര്‍ശിപ്പിക്കാനാണ് എസ്.എഫ്.ഐയുടെ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരായ ശക്തമായ പ്രതിഷേധമാണ് ഇതിലൂടെ എസ്.എഫ്.ഐ ലക്ഷ്യമിടുന്നത്.

രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുകയാണെന്നു സംശയം തോന്നുന്നു എന്നായിരുന്നു സംഭവത്തോട് പ്രതികരിച്ചുകൊണ്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞത്.

ഡോക്യുമെന്ററികള്‍ക്ക് അധികാരത്തിന്റെ പേരില്‍ വേദി നിഷേധിക്കപ്പെടുമ്പോള്‍ അവ പതിനായിരം പേരുടെ മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയാണെന്ന് മാധ്യമപ്രവര്‍ത്തക മനില സി. മോഹനും വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more