|

കണ്ണൂരില്‍ ദുരിതാശ്വാസക്യാംപിനുനേരെ എസ്.ഡി.പി.ഐ ആക്രമണം; രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ എസ്.ഡി.പി.ഐ അക്രമം. ആക്രണത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അഭിലാഷ്, വൈശാഖ്, എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേരത്തെ ദുരിതാശ്വാസ ക്യാംപില്‍ വൈകിട്ട് ആറര മണിയോടെ ഇരുപതോളം വരുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചിരുന്നു. പ്രത്യേകതരം വസ്ത്രങ്ങളും ടാഗുകളും അണിഞ്ഞായിരുന്നു ഇവരുടെ സന്ദര്‍ശനം.

ALSO READ: സൈന്യത്തിനെക്കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല, ഞങ്ങളെ രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികളാണ്: സലീംകുമാര്‍ (വീഡിയോ)

എന്നാല്‍ കക്ഷിരാഷ്ട്രീയ-ജാതിമതഭേദമന്യേയാണ് ക്യാംപിലുള്ളവര്‍ കഴിയുന്നതെന്നും ഇത്തരത്തില്‍ ഇവിടെ സന്ദര്‍ശിക്കാനനുവദിക്കില്ലെന്നും ക്യാംപ് അധികൃതര്‍ പറഞ്ഞു.

ഇതിനുപിന്നാലെയായിരുന്നു ആക്രമണം. ക്യാംപിലേക്ക്കല്ലേറുമുണ്ടായി. സ്‌കൂള്‍ പരിസരത്തുണ്ടായിരുന്ന രണ്ടു കാറുകള്‍ തകര്‍ത്തു.

കേളകം, പേരാവൂര്‍ സ്റ്റേഷനുകളില്‍ നിന്നെത്തിയ പൊലീസ് സംഘം സ്ഥലത്ത് കാവലുണ്ട്.

WATCH THIS VIDEO:

Video Stories