കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി ആരാധകരുള്ള നടനാണ് ഇളയദളപതി വിജയ്. ആരാധകരോടും സഹപ്രവര്‍ത്തകരോടും സ്‌നേഹത്തോടും അവര്‍ അര്‍ഹിക്കുന്ന പരിഗണനയോടും കൂടി മാത്രം പെരുമാറുന്ന ചുരുക്കം ചില നടന്മാരില്‍ ഒരാള്‍ എന്ന വിശേഷണവുമുള്ള നടനാണ് തമിഴകത്തിന്റെ ഇളയ ദളപതി വിജയ്.
വിജയ് ചിത്രങ്ങളിലെ മാസും സ്റ്റണ്ടും പാട്ടുകളുമെല്ലാം ഭാഷാഭേദമന്യേ പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. വിജയ് നായകനാകുന്ന ദളപതി 66 എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. പതിവിന് വിപരീതമായി ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 1990കളിലെ സിനിമകളുടേതിന് സമാനമായിരിക്കും ചിത്രം ഇമോഷണല്‍ ഡ്രാമ കാറ്റഗറിയില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
വിജയിയുടെ സ്റ്റണ്ട് ഇല്ലാത്ത സിനിമയില്‍ പാട്ടുകളെക്കുറിച്ചുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. കരിയറില്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ച സംഗീതമായിരിക്കും വിജയ്‌യുടെ ദളപതി 66നായി ഒരുക്കുന്നതെന്നാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എസ്. തമന്‍ പറഞ്ഞത്. വിജയ്‌ക്കൊപ്പമുള്ള തമന്റെ ആദ്യ ചിത്രം കൂടിയാണ് ദളപതി 66.
ഇതിനോടകം തമന്‍ ചിത്രത്തിനായി കുറച്ച് ഗാനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്.
ഇറട്ടോമാനിയ എന്ന അസുഖബാധിതനായ യുവാവിന്റെ വേഷത്തിലും വിജയ് എത്തും. ‘അഴകിയ തമിഴ് മകന്‍’, ‘കത്തി’, ‘ബിഗില്‍’ എന്നീ സിനിമകള്‍ക്ക് ശേഷം വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദളപതി 66.
അതേസമയം, ഷാരൂഖ് ഖാന്‍, നയന്‍താര, പ്രിയാമണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമായ ലയണില്‍ വിജയ് അതിഥിതാരമായി എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
CONTENT HIGHLIGHTS: S.C. Thaman says Vijay’s dhalpathy 66 is set to be the best music ever made in his career