| Tuesday, 30th April 2013, 6:12 pm

എസ്ബിടിയുടെ വാര്‍ഷിക വരുമാനത്തില്‍ 20.5 ശതമാനത്തിന്റെ വര്‍ദ്ധനവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 20.5 ശതമാനത്തിന്റെ വര്‍ദ്ധനവ്.  ഈ സാമ്പത്തിക വര്‍ഷം 20.5 ശതമാനം വര്‍ധിച്ച് അറ്റാദായം  615.04 കോടി രൂപയിലെത്തി.

ഇതേത്തുടര്‍ന്ന് ഒരു ഓഹരിക്ക് 20 രൂപ വീതം ലാഭവിഹിതം ബാങ്ക് പ്രഖ്യാപിച്ചു.[]

പ്രവര്‍ത്തനലാഭം ഈ വര്‍ഷം 1,351 കോടി രൂപയായി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 1,249 കോടി രൂപയായിരുന്നു.  പലിശ വരുമാനം 1898 കോടിയില്‍ നിന്ന് 2128 കോടി രൂപയായി ഉയര്‍ന്നു.

എസ്.ബി.ടിയുടെ മൊത്തം ഇടപാടുകള്‍ ഒന്നര ലക്ഷം കോടി രൂപ കവിഞ്ഞതായും എസ്.ബി.ടി അറിയിച്ചു.

1,52,108 കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബോര്‍ഡ് കൈകാര്യം ചെയ്തത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് 270 ശാഖകള്‍ തുറക്കുമെന്നും 1000 എ.ടി.എം. കൗണ്ടറുകള്‍ സ്ഥാപിക്കുമെന്നും മാനേജിങ് ഡയറക്ടര്‍ നന്ദകുമാരന്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more