Business
ജിയോ ഓഹരി സ്വന്തമാക്കാന്‍ യു.എസിലെ 5ജി ഭീമനും, റിലയന്‍സ് ഇതുവരെ വിറ്റത് ജിയോയുടെ 25 ശതമാനം ഓഹരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jul 12, 03:48 pm
Sunday, 12th July 2020, 9:18 pm

മുംബൈ: റിലയന്‍സ് ജിയോയിലേക്ക് വന്‍ നിക്ഷേപം നടത്താന്‍ യു.എസിലെ വയല്‍ലെസ് ടെക് കമ്പനിയായ ക്വാല്‍കോമും. ജിയോയുടെ 0.15 ഓഹരിക്കായി 730 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്.

12 ആഴ്ചക്കുള്ളിലെ 13-ാമത്തെ നിക്ഷേപമാണ് ജിയോയില്‍ നടന്നിരിക്കുന്നത്. ജിയോയുടെ 25.24 ശതമാനം ഓഹരിയാണ് റിലയന്‍സ് ഇതുവരെ വിറ്റിരിക്കുന്നത്.

ഇതിലൂടെ 118,318.45 കോടി രൂപയുടെ നിക്ഷേപമാണ് ജിയോയില്‍ നടന്നിരിക്കുന്നത്. ഫേസ്ബുക്ക്, ജനറല്‍ അറ്റ്‌ലാന്റിക്, കെ.കെ.ആര്‍, സൗദിയിലെ പി.ഐ.എഫ്, അബുദാബിയുടെ കീഴിലുള്ള നിക്ഷേപ കമ്പനി, ഇന്റല്‍ തുടങ്ങിയവ നടത്തിയ നിക്ഷേപത്തിനു പിന്നാലെയാണ് ക്വാല്‍കോമിന്റെയും വരവ്.

43,574 കോടിയുടെ നിക്ഷേപത്തിലൂടെ ജിയോയുടെ 9.99 ശതമാനം ഓഹരിയാണ് ഫേസ്ബുക്ക് സ്വന്തമാക്കിയത്. ഏപ്രിലില്‍ നടന്ന ഈ നിക്ഷേപത്തിനു പിന്നാലെ തുടരെ ആഗോള കമ്പനികള്‍ ജിയോ ഓഹരി സ്വന്തമാക്കുകയായിരുന്നു. 3ജി, 4 ജി, 5ജി വയര്‍ലെസ് ടെക്‌നോളജികളില്‍ സ്‌പെഷലൈസ് ചെയ്യുന്ന കാലിഫോര്‍ണിയയിലെ കമ്പനിയാണ് ക്വാല്‍കോം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ