| Sunday, 28th July 2024, 11:43 am

റഷ്യ ഇന്ത്യക്ക് നൽകിയ എസ് - 400 മിസൈലുകൾ ഉക്രൈയ്ൻ ഹാക്കർമാർ ചോർത്തിയതായി റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇന്ത്യയുടെ എസ് – 400 മിസൈൽ സംവിധാനങ്ങളുടെ വിശദാംശങ്ങൾ ഉക്രൈയ്ൻ ഹാക്കർമാർ ചോർത്തിയതായി റിപ്പോർട്ട്. മിസൈലിലെ റഷ്യൻ ഉപകരണ മാനുവലുകളും കോഡുകളും ഹാക്കർമാർ തുറക്കുകയും ചെയ്തു. റഷ്യയാണ് ഇന്ത്യക്ക് എസ് – 400 മിസൈൽ കൈമാറിയത്.

മെയിലുകളിൽ നിന്ന് ഹാക്ക് ചെയ്യപ്പെട്ട രേഖകൾ പ്രധാന റഷ്യൻ വ്യോമപ്രതിരോധ സംവിധാനങ്ങളും വ്യക്തിഗത എയർ ഡിഫൻസ് ഡാറ്റകളുമെല്ലാം അടങ്ങിയതാണ്. ഇന്ത്യ – റഷ്യ കരാർപ്രകാരം ഇന്ത്യക്ക് കൈമാറുന്ന മിസൈൽ ഘടകങ്ങൾ കോഡുകൾ സ്പെയർ പാർട്സ് വിതരണം, മിസൈൽ സംവിധാനങ്ങൾ, യുദ്ധോപകരണങ്ങൾ എന്നിവ പ്രവർത്തിപ്പിക്കാനുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പരിശീലനം അടക്കമുള്ള മുഴുവൻ വിശദാംശങ്ങളും ചോർന്നിട്ടുണ്ട്.

റഷ്യൻ എസ്- 400 മിസൈൽ സംവിധാനങ്ങളുടെ വിതരണ കരാറിന് കീഴിലുള്ള ഉപകരണങ്ങളുടെ സമഗ്രമായ ലിസ്റ്റ് തയ്യാറാക്കുന്നത് ബൗമങ്കലീക്സാണ്. ഈ സംഭവത്തോടെ ഇന്ത്യൻ സുരക്ഷാ സ്ഥാപനം വലിയ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്.

പാന്റ്സിർ – എസ്, തോർ -എം1 വ്യോമ പ്രതിരോധ സംവിധാനം എന്നിവയ്ക്കുള്ള ഓപറേറ്റിങ് മാനുവലും ഇൻഫോംൻപാം വോളണ്ടിയർ ഇന്റലിജൻസ് കമ്മിറ്റിയുമായി പങ്കിട്ട ഹാക്ക് ചെയ്ത രേഖകളിൽ ഉൾപ്പെടുന്നു.

ഭൂമിയിൽ നിന്നും വിക്ഷേപിക്കാവുന്ന ലോകത്തിലെ തന്നെ മികച്ച മിസൈലുകളിൽ ഒന്നാണ് എസ്- 400. അഞ്ചു യൂണിറ്റ് എസ് – 400 മിസൈലിനായി 543 കോഡി ഡോളറിന്റെ കരാറിലാണ് ഇന്ത്യ ഒപ്പിട്ടത്.

അതിനിടയിൽ, ഇന്ത്യ – റഷ്യ മിസൈൽ കരാറിനെതിരെ അമേരിക്ക രംഗത്ത് വന്നിരുന്നു. അന്നത്തെ യു.എസ് പ്രസിഡണ്ട് ആയിരുന്ന ഡോണാൾഡ് ട്രംപ്, റഷ്യയിൽ നിന്ന് മിസൈൽ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുമ്പ് എസ്- 400 മിസൈൽ വാങ്ങിയതിന് തുർക്കിക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.

Content Highlight: S-400 missiles supplied by Russia to India were reportedly leaked by Ukrainian hackers 

We use cookies to give you the best possible experience. Learn more