സൗത്ത് ആഫ്രിക്ക ടി-20 ലീഗില്‍ ബാറ്റ് കൊണ്ട് വെടിക്കെട്ട് തീര്‍ത്ത് ക്രിക്കറ്റ് ലോകത്തെ വിസ്മയപ്പിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ താരമായ റയാന്‍ റിക്കല്‍ടണ്‍. സൗത്ത് ആഫ്രിക്കന്‍ ടി-20 ലീഗില്‍ എം.ഐ കേപ് ടൗണിന് വേണ്ടിയാണ് റിക്കല്‍ടണ്‍ മിന്നും പ്രകടനം കാഴ്ചവെക്കുന്നത്.
പാള്‍ റോയല്‍സിനെതിരെയുള്ള മത്സരത്തിലും താരം മികച്ച പ്രകടനമാണ് നടത്തിയത്. 52 പന്തില്‍ പുറത്താവാതെ 94 റണ്‍സ് നേടിക്കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്. ഏഴ് ഫോറുകളുടെയും ആറ് പടുകൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു റിക്കല്‍ട്ടണിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 180.77 പ്രഹരശേഷിയില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.
സൗത്ത് ആഫ്രിക്കന്‍ ടി-20 ലീഗില്‍ റയാന്‍ നേടുന്ന തുടർച്ചയായ നാലാമത്തെ ഫിഫ്റ്റി ആയിരുന്നു ഇത്. നാലു മത്സരങ്ങളില്‍ നിന്നും 112.33 ശരാശരിയില്‍ 337 റണ്‍സാണ് സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍ നേടിയത്. നാല് മത്സരങ്ങളില്‍ നിന്നും 25 സിക്‌സറുകളാണ് റയാന്റെ ബാറ്റില്‍ നിന്നും പിറന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരങ്ങളില്‍ ബഹുദൂരം മുന്നിലാണ് റയാന്‍ റിക്കല്‍ട്ടണ്‍.
റയാന്‍ റിക്കല്‍ട്ടന്റെ അവസാന നാല് മത്സരങ്ങളിലെ റണ്‍സുകള്‍
87(51)
98(49)
58(33)
94(52*)
Ryan Rickelton for MI Cape Town in SA20:
– 87(51)
– 98(49)
– 58(33)
– 94*(52)
He has been in ridiculous touch, dominating each & every game in the league. 👌 pic.twitter.com/ynLupduiQB
കഴിഞ്ഞ ഐ.പി.എല്‍ താര ലേലത്തില്‍ റയാന്‍ ഉണ്ടായിരുന്നെങ്കിലും ഒരു ടീമും താരത്തെ വാങ്ങിയിരുന്നില്ല. എന്നാല്‍ സൗത്ത് ആഫ്രിക്കയിലെ മിന്നും പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വരും സീസണുകളില്‍ വമ്പന്‍ടീമുകൾ താരത്തെ ലക്ഷ്യമിടുമെന്ന് ഉറപ്പാണ്.
അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാള്‍ റോയല്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് ആണ് നേടിയത്. റോയല്‍സിനായി നായകന്‍ ജോസ് ബട്‌ലര്‍ 46 റണ്‍സും ജേസണ്‍ റോയ് 32 മികച്ച പ്രകടനം നടത്തി. കേപ് ടൗണ്‍ ബൗളിങ്ങില്‍ തോമസ് കാബര്‍ മൂന്നു വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ എം. ഐ 16.5 ഓവറില്‍ എട്ട് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. റയാന്‍ 94 റണ്‍സും റാസി വാന്‍ ഡെര്‍ ഡസ്സന്‍ 41 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ കേപ്ടൗണ്‍ എട്ടു വിക്കറ്റിന് തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.