ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയ്ക്ക് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 5 അത്യാധുനിക റോബോട്ടുകളെ സംഭാവന നല്‍കി യു.എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം. രാജ്യതലസ്ഥാനത്തെ കൊവിഡ് രോഗികളെ പരിശോധിക്കുന്ന കേന്ദ്രത്തിലേക്കാണ് റോബോട്ടുകളെ നല്‍കിയത്. രാജ്യത്തെ ആരോഗ്യമന്ത്രിയും ഇന്നോവേഷന്‍ മന്ത്രിയും റോബോട്ടുകളെ ഏറ്റു വാങ്ങി.
ലോകത്താകമാനം ജോലിക്കിടെ 90,000 ത്തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. ഈ സാഹചര്യത്തിലാണ് റോബോട്ടുകളെ ആരോഗ്യപ്രവര്‍ത്തകരുടെ ചില ജോലികള്‍ ഏല്‍പ്പിക്കുന്നത്.
ഈ റോബോട്ടുകള്‍ക്ക് മെഡിസിനുകള്‍ നല്‍കാനും, ആളുകളുടെ താപനില പരിശോധിക്കാനും മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശം നല്‍കാനും സാധിക്കും. രോഗികളെയും ആരോഗ്യപ്രവര്‍ത്തകരെയും കൊവിഡുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണം നടത്താനും ഈ റോബോട്ടുകള്‍ക്ക് കഴിയും.
റുവാണ്ട രാജ്യത്ത് മാത്രമല്ല കൊവിഡ് പ്രതിരോധ കാലത്ത് റോബട്ടുകളെ ഉപയോഗിക്കുന്നത്. ടുണീഷ്യയില്‍ ഏപ്രില്‍ മാസത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പെട്രോളിംഗിനായി റോബോട്ടുകളെ ഉപയോഗിച്ചിരുന്നു. യു.എസില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച രോഗിയെ പരിചരിച്ചിരുന്നത് ഒരു റോബോട്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക