Kerala News
പിണറായി മകളെ മുസ്‌ലീമിന് വിവാഹം കഴിച്ചുകൊടുത്തത് സമുദായവോട്ടിന്; വിദ്വേഷ പരാമര്‍ശവുമായി ആര്‍.വി ബാബു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 03, 04:33 pm
Monday, 3rd May 2021, 10:03 pm

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിദ്വേഷ പരാമര്‍ശവുമായി ഹിന്ദു ഐക്യ വേദി നേതാവ് ആര്‍.വി ബാബു. സമുദായ വോട്ട് ലക്ഷ്യമിട്ടാണ് പിണറായി വിജയന്‍ മകളെ മുസ്‌ലീമിന് വിവാഹം കഴിച്ചുകൊടുത്തതെന്നാണ് ബാബു പറഞ്ഞത്.

മകളെ ഒരു മുസ്‌ലീമിന് വിവാഹം കഴിച്ചു കൊടുക്കുക വഴി തുടര്‍ഭരണത്തിന്റെ അക്കൗണ്ടിലേക്ക് ഒരു സമുദായത്തിന്റെ വോട്ട് ഫിക്‌സ്ഡ് ഡെപ്പോസിറ്റ് ആയെന്നാണ് ആര്‍.വി ബാബുവിന്റെ പരാമര്‍ശം.

കേരളത്തിലെ മുസ്‌ലീം സമുദായത്തിലെ ഒരു വലിയ വിഭാഗത്തിന് പിണറായി വിജയന്‍ അവരുടെ മഅ്ദനിയോ സക്കീര്‍ നായിക്കോ ആയി മാറിയിട്ടുണ്ടെന്നും ബാബു പറഞ്ഞു.

നേരത്തേയും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളയാളാണ് ആര്‍.വി ബാബു.

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ മകള്‍ വീണയുടേയും വിവാഹം കഴിഞ്ഞ വര്‍ഷമാണ് കഴിഞ്ഞത്. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചിട്ടുണ്ട് റിയാസ്.

ആര്‍.വി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

സിഎഎ ഒരു കാരണവശാലും നടപ്പാക്കില്ല ….. കേരളത്തില്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടിയുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ തുറക്കില്ല …..പിന്നെ അയോദ്ധ്യ , ഗുജറാത്ത് , ശൂലം, ഗര്‍ഭിണി,പശു, ആള്‍ക്കൂട്ടക്കൊലപാതകം തുടങ്ങിയ ചേരുവകള്‍ ആവശ്യം പോലെ സമാസമം ചേര്‍ത്ത് ആവര്‍ത്തിച്ച് പ്രചരിപ്പിച്ചപ്പോള്‍ കേരളത്തിലെ മുസ്ലീം സമുദായത്തിലെ ഒരു വലിയ വിഭാഗത്തിന് പിണറായി വിജയന്‍ അവരുടെ മദ്‌നിയോ സക്കീര്‍ നായിക്കോ ആയി മാറി.

ഇതൊന്നും കൂടാതെ മുസ്ലിം സമുദായത്തിന്റെ ഹൃദയത്തെ സ്വാധീനിച്ച ഏറ്റവും ശ്രദ്ധാര്‍ഹമായ ഒരു കാര്യമായിരുന്നു മകളുടെ വിവാഹം. മകളെ ഒരു മുസ്ലീമിന് വിവാഹം കഴിച്ചു കൊടുക്കുക വഴി തുടര്‍ഭരണത്തിന്റെ അക്കൗണ്ടിലേക്ക് ഒരു സമുദായത്തിന്റെ വോട്ട് Fixed deposit ആയി പകരം ലഭിക്കുമെന്നറിയാവുന്ന രാഷ്ട്രീയ നേതാവ് തന്നെയാണ് പിണറായി വിജയന്‍. അത് ഫലം കണ്ടു. പച്ച വിപ്ലവാഭിവാദ്യങ്ങള്‍ സഖാവെ ….

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: RV Babu Derogatory Comment Against Pinaray Vijayan Muhammed Riyas Veena Vijayan