| Tuesday, 13th November 2018, 11:17 pm

കുടുംബാസൂത്രണത്തെകുറിച്ച് ബോധവത്കരിക്കാന്‍ ഉപയോഗിച്ചത് ബൈബിള്‍: പരീക്ഷണം വിജയിച്ചെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റുവാന്‍ഡ: കടുത്തമത വിശ്വാസികളും യാഥാസ്ഥിതികരും തിങ്ങി പാര്‍ക്കുന്ന ആഫ്രിക്കയിലെ റുവാന്‍ഡയില്‍ ഗര്‍ഭ നിരോധനത്തെ കുറിച്ച് ബോധവത്കരിക്കാന്‍ ബൈബിള്‍ തന്നെ പ്രയോഗിച്ച് ആരോഗ്യ വിദഗ്ധര്‍.

ഇവിടെ ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഗര്‍ഭ നിരോധനം സാധ്യമല്ല. കൂടാതെ ക്രിസ്തു മത വിശ്വാസികള്‍ നിറഞ്ഞ ആരോഗ്യ കേന്ദ്രങ്ങളും പ്രാദേശിക മതനേതാക്കളും ഗര്‍ഭനിരോധനത്തിനെതിരാണ്.

ജനസംഖ്യയും ആരോഗ്യപ്രശ്‌നങ്ങളും രൂക്ഷമായതോടെ ഇവിടുത്തെ ആരോഗ്യപ്രവര്‍ത്തകര്‍ ബോധവത്കരണത്തിനായി ബൈബിള്‍ തന്നെ തെരഞ്ഞെടുത്തു.

Also Read:  ശബരിമല വിധിയെ മറികടക്കാന്‍ ഓഡിനന്‍സ് കൊണ്ട് വരില്ല; പ്രക്ഷോഭമാണ് മാര്‍ഗമെന്നും അമിത് ഷാ

ബൈബിളിലെ വചനങ്ങള്‍ക്ക് വ്യത്യസ്തമായ വ്യാഖ്യാനം നല്‍കിയാണ് ഇവര്‍ പ്രതിവിധി കണ്ടെത്തിയത്.

ഓരാള്‍ അയാളുടെ കുടുംബ കാര്യങ്ങള്‍ നന്നായി നോക്കിയില്ലെങ്കില്‍ അയാള്‍ അവിശ്വാസിയേക്കാള്‍ വല്ല്യ കുറ്റക്കാരനാണെന്ന് അര്‍ത്ഥം വരുന്നവാക്കുകളാണ് ഇവര്‍ ബോധവത്കരണത്തിന് ഉപയോഗിക്കുന്നത്.

സ്വന്തം കുട്ടികളെ നന്നായി പഠിപ്പിക്കാനും അവര്‍ക്ക് ജീവിക്കാന്‍ വേണ്ട സൗകര്യങ്ങളുമൊരുക്കാന്‍ ബൈബിളില്‍ പറയുന്നു. ഇത്രയധികംകുട്ടികള്‍ ഉണ്ടായല്‍ നിങ്ങളതെങ്ങനെ നിറവേറ്റുമെന്നവര്‍ ചോദിക്കും.

നിങ്ങളുടെ കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ബൈബിള്‍ തന്നെ ആവശ്യപ്പെടുന്നു എന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ഈ പരീക്ഷണം വിജയിക്കുന്നുണ്ടെന്ന് എസ്തര്‍ എന്ന നഴ്‌സ് പറയുന്നു.

We use cookies to give you the best possible experience. Learn more