| Thursday, 2nd May 2024, 1:40 pm

തോറ്റതും പോരാതെ നാണക്കേടിന്റെ റെക്കോഡും പേറി ഗെയ്ക്വാദ്; ഇങ്ങനെയൊരു ഗതി ധോണിയുള്ളപ്പോള്‍ പോലും ചെന്നൈക്ക് വന്നിട്ടില്ല!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ ചെപ്പോക്കില്‍ നടന്ന ഐ.പി.എല്ലില്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 7 വിക്കറ്റിനാണ് പഞ്ചാബ് കിങ്‌സ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍ എതിരാളികളെ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു.

ശേഷം നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടാനാണ് സാധിച്ചത്. മറുപടിക്ക് ഇറങ്ങിയ പഞ്ചാബ് 16.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

എന്നാല്‍ മത്സരത്തിന് പരാജയപ്പെട്ടതിന് പുറമെ താരത്തിന് മറ്റൊരു മോശം റെക്കോഡും ചെന്നൈ ക്യാപ്റ്റന് ഈ സീസണില്‍ തലയില്‍ പേറേണ്ടി വന്നിരിക്കുകയാണ്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ തവണ ടോസ് നഷ്ടപ്പെടുന്ന ക്യാപ്റ്റന്‍ ആവാനാണ് താരത്തിന് സാധിച്ചത്. 10 മത്സരങ്ങളില്‍ നിന്ന് ഒമ്പത് തവണയും ഗെയ്ക്വാദിന് ടോസ് നഷ്ടപ്പെട്ടിരുന്നു. എം.എസ്. ധോണി ക്യാപ്റ്റനായപ്പോള്‍ പോലും ഇത്തരത്തിലൊരു റെക്കോഡ് ചെന്നൈക്ക് ഉണ്ടായിട്ടില്ല.

ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ് ഗെയ്ക്വാദ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 48 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 62 റണ്‍സാണ് താരം നേടിയത്. 129.16 സ്‌ട്രൈക്ക്റേറ്റിലാണ് താരത്തിന് ബാറ്റ് വീശാന്‍ സാധിച്ചത്.

ഗെയ്ക്വാദിന് പുറമെ അജിന്‍ങ്ക്യ രഹാന 29 റണ്‍സെടുക്കാന്‍ 24 പന്തുകള്‍ നേരിട്ടു. ചെന്നൈ രക്ഷകന്‍ എം.എസ്. ധോണിക്ക് തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. 127.27 സ്‌ട്രൈക്ക് റേറ്റില്‍ 11 പന്തില്‍ നിന്ന് 14 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

പഞ്ചാബിന് വേണ്ടി ജോണി ബെയര്‍സ്റ്റോ (46), റൈല്‍ റോസോ (43) എന്നിവര്‍ ചെയ്സിങ്ങില്‍ മികച്ച പ്രകടനം നടത്തി . 17.5 ഓവറില്‍ സാം കറനും (പുറത്താകാതെ 26) ശശാങ്ക് സിങ്ങും (പുറത്താകാതെ 25) ടീമിനെ വിജയത്തിലെത്തിച്ചു. പഞ്ചാബിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹര്‍പ്രീതാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. രാഹുല്‍ ചാഹറും രണ്ട് വിക്കറ്റ് നേടി.

Content Highlight: Ruturaj Gaikwad In Unwanted Record Achievement

We use cookies to give you the best possible experience. Learn more