ഇന്നലെ ചെപ്പോക്കില്‍ നടന്ന ഐ.പി.എല്ലില്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 7 വിക്കറ്റിനാണ് പഞ്ചാബ് കിങ്‌സ് പരാജയപ്പെടുത്തിയത്. പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍ എതിരാളികളെ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. ശേഷം നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടാനാണ് സാധിച്ചത്. മറുപടിക്ക് ഇറങ്ങിയ പഞ്ചാബ് 16.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ് ഗെയ്ക്വാദ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 48 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 62 റണ്‍സാണ് താരം നേടിയത്. 129.16 സ്‌ട്രൈക്ക്റേറ്റിലാണ് താരത്തിന് ബാറ്റ് വീശാന്‍ സാധിച്ചത്.
ഇതോട സ്വന്തം തട്ടകത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് നേടാനും ഗെയ്ക്വാദിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ചെന്നൈയുടെ ബാറ്റര്‍ എന്ന നിലയില്‍ ചെപ്പോക്കില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് താരത്തിന് സാധിച്ചത്. 396 റണ്‍സാണ് താരം ഇസീസണില്‍ ചെപ്പോക്കില്‍ നിന്ന് നേടിയത്.
ഐ.പി.എല്ലില്‍ ചെന്നൈയുടെ ബാറ്റര്‍ എന്ന നിലയില്‍ ചെപ്പോക്കില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്, വര്‍ഷം
ഋതുരാജ് ഗെയ്ക്വാദ് – 396 – 2024
ഡെവേണ്‍ കോണ്‍വെ – 390 – 2023
മൈക്കിള്‍ ഹസി – 369 – 2011
മൈക്കിള്‍ ഹസി – 315 – 2013
ഗെയ്ക്വാദിന് പുറമെ അജിന്‍ങ്ക്യ രഹാന 29 റണ്‍സെടുക്കാന്‍ 24 പന്തുകള്‍ നേരിട്ടു. ചെന്നൈ രക്ഷകന്‍ എം.എസ്. ധോണിക്ക് തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. 127.27 സ്‌ട്രൈക്ക് റേറ്റില്‍ 11 പന്തില്‍ നിന്ന് 14 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.
പഞ്ചാബിന് വേണ്ടി ജോണി ബെയര്‍സ്റ്റോ (46), റൈല്‍ റോസോ (43) എന്നിവര്‍ ചെയ്സിങ്ങില്‍ മികച്ച പ്രകടനം നടത്തി . 17.5 ഓവറില്‍ സാം കറനും (പുറത്താകാതെ 26) ശശാങ്ക് സിങ്ങും (പുറത്താകാതെ 25) ടീമിനെ വിജയത്തിലെത്തിച്ചു. പഞ്ചാബിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹര്‍പ്രീതാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. രാഹുല്‍ ചാഹറും രണ്ട് വിക്കറ്റ് നേടി.
Content highlight: Ruturaj Gaikwad In New Record Achievement