ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 78 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഹൈദരാബാദ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ആദ്യ ഇന്നിങ്സില്‍ ചെന്നൈ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് ആണ് സ്വന്തമാക്കിയത്.മറുപടി ബാറ്റിങ്ങില്‍ ഹൈദരബാദ് 134 റണ്‍സിന് പുറത്താകുകയായിരുന്നു.
മത്സരത്തില്‍ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 54 പന്തില്‍ നിന്ന് മൂന്ന് സിക്സറും 10 ഫോറും ഉള്‍പ്പെടെ 98 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. വെറും രണ്ട് റണ്‍സ് അകലെയാണ് താരത്തിന് സെഞ്ച്വറി നഷ്ടമായത്. ഇതോടെ നഷ്ടത്തിന്റെ കണക്ക് പുസ്തകത്തിലെ ഒരു റെക്കോഡും ചെന്നൈ ക്യാപ്റ്റനെ തേടിയെത്തിയിരിക്കുകയാണ്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ 90 റണ്‍സില്‍ വിക്കറ്റാവുന്ന താരമെന്ന നഷ്ടത്തിന്റെ റെക്കോഡാണ് ഋതുരാജിനെ തേടിയെത്തിയത്. ഈ ലിസ്റ്റില്‍ ബെംഗളൂരുവിന്റെ ഗ്ലെന്‍ മാക്‌സ്‌വെല്ലിനും ദല്‍ഹിയുടെ ഡേവിഡ് വാര്‍ണറിനുമൊപ്പമാണ് ഗെയ്ക്വാദ് ചേര്‍ന്നിരിക്കുന്നത്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ 90 റണ്‍സില്‍ വിക്കറ്റാവുന്ന താരം, സെഞ്ച്വറി നഷ്ടപെട്ടത്
ഋതുരാജ് ഗെയ്ക്വാദ് – 3*
ഗ്ലെന്‍ മാക്‌സ്‌വെല്‍ – 3
ഡേവിഡ് വാര്‍ണര്‍ – 3
ക്യാപ്റ്റന് പുറമെ ഡാരില്‍ മിച്ചല്‍ 32 പന്തില്‍ നിന്ന് ഒരു സിക്സും 7 ഫോറും ഉള്‍പ്പെടെ 52 റണ്‍സും സ്വന്തമാക്കി. ഇമ്പാക്ട് ആയി വന്ന ശിവം ദുബെ 20 പന്തില്‍ നാല് സിക്സറുകളും ഒരു ഫോറും ഉള്‍പ്പെടെ 39 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അവസാന ഘട്ടത്തില്‍ ഇറങ്ങിയ എം.എസ്. ധോണി രണ്ടു പന്തില്‍ അഞ്ച് റണ്‍സും നേടി.
മറുപടി ബാറ്റ് ചെയ്ത ഹൈദരാബാദിനെ ചെന്നൈ പേസ് അറ്റാക്കര്‍ തുഷാര്‍ ദേഷ് പാണ്ഡെയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലാണ് തകര്‍ക്കാന്‍ സാധിച്ചത്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത് മുസ്തഫിസൂര്‍ റഹ്‌മാന്‍, മതീഷ പതിരാന എന്നിവര്‍ രണ്ട് വിക്കറ്റും ജഡേജ, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: Ruturaj Gaikwad In Lost His Century For Two Runs