കൊടുങ്കാറ്റായി അയ്യര്‍ ഇടിമിന്നലായി റിതുരാജ്; രഞ്ജിയില്‍ തകര്‍ത്തടിച്ച് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനാണ് ലക്ഷ്യം
Sports News
കൊടുങ്കാറ്റായി അയ്യര്‍ ഇടിമിന്നലായി റിതുരാജ്; രഞ്ജിയില്‍ തകര്‍ത്തടിച്ച് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനാണ് ലക്ഷ്യം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 20th October 2024, 12:18 pm

രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയും നിലവിലെ ചാമ്പ്യന്മാരായ മുംബൈയും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. എം.സി.എ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മഹാരാഷ്ട്ര ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് 126 റണ്‍സിന് ഓള്‍ ഔട്ട് ആയ മഹാരാഷ്ട്രക്കെതിരെ ആദ്യ ഇന്നിങ്‌സില്‍ 441 നേടി വമ്പന്‍ ലീഡാണ് മുംബൈ സ്വന്തമാക്കിയത്.

നിലവില്‍ രണ്ടാം ഇന്നിങ്‌സ് പുരോഗമിക്കുമ്പോള്‍ മഹാരാഷ്ട്ര ഒരു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് ആണ് നേടിയത്. ടീമിനുവേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത് ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദ് ആണ്.

മത്സരത്തിന്റെ തുടക്കത്തില്‍ സിദ്ധേഷ് വീര്‍ പൂജ്യം റണ്‍സിന് പുറത്താകുകയായിരുന്നു. ശര്‍ദുല്‍ താക്കൂറിന്റെ പന്തിലാണ് താരം പുറത്തായത്. ഇതോടെ സച്ചിന്‍ ദാസും റിതുരാജും ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു.

നിലവില്‍ 116 പന്തില്‍ 14 ബൗണ്ടറികളും രണ്ട് സിക്‌സും ഉള്‍പ്പെടെ 114 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ റിതുരാജ് ക്രീസില്‍ തുടരുന്നത്. ഇതോടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള താരത്തിന്റെ സാധ്യതകളും വര്‍ധിച്ചിരിക്കുകയാണ്.

ആദ്യ ഇന്നിങ്‌സില്‍ 0 റണ്‍സിന് പുറത്തായ താരം രണ്ടാം ഇന്നിങ്‌സില്‍ വമ്പന്‍ തിരിച്ചു വരവാണ് നടത്തിയത്. താരത്തിന് കൂട്ടായി സച്ചിദാസ് നിലവില്‍ 176 പന്തില്‍ നിന്നും 10 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 88 റണ്‍സ് നേടിയിട്ടുണ്ട്.

മുംബൈക്കുവേണ്ടി ആദ്യ ഇന്നിങ്‌സില്‍ ഓപ്പണര്‍ ആയുഷ് മാത്രെ 178 റണ്‍സ് നേടി വമ്പന്‍ പ്രകടനം കാഴ്ചവച്ചപ്പോള്‍ ശ്രേയസ് അയ്യര്‍ 142 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. ഇതോടെ ശ്രേയസ് അയ്യരുടെ തിരിച്ചുവരവിന്റെ സാധ്യതകളും വര്‍ധിച്ചിരിക്കുകയാണ്.

 

Content Highlight: Ruturaj Gaikwad And Shreyas Iyer In Great Performance At Ranji Trophy