Film News
വെറുതെ ഒരു റോള്‍ വന്നപ്പോള്‍ വിളിച്ചതല്ല, ധനുഷിനെ മനസ്സില്‍ കണ്ട് എഴുതിയ റോള്‍ തന്നെയാണ്‌ ഗ്രേ മാനിലേത്: റൂസോ ബ്രദേഴ്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 25, 01:49 pm
Wednesday, 25th May 2022, 7:19 pm

തമിഴ് സൂപ്പര്‍താരം ധനുഷിന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ദി ഗ്രേ മാന്‍. ജൂലൈ 22 ന് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ ധനുഷിന്റെ റോളിനെ പറ്റി നിരവധി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതും.

ധനുഷിന്റെ കഥാപാത്രത്തെ പറ്റി കുടുതല്‍ കാര്യങ്ങള്‍ വ്യക്തമാകിരിക്കുകയാണ് ഇപ്പോള്‍ റൂസ്സോ ബ്രദേഴ്‌സ്. ട്വിറ്റര്‍ സ്‌പേസില്‍ നടന്ന ഗ്രേ മാന്‍ ചര്‍ച്ചക്കിടെയാണ് സംവിധായകര്‍ ധനുഷിന്റെ റോളിനെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകിയത്. വെറുതെ ഒരു റോള്‍ വന്നപ്പോള്‍ വിളിച്ചതല്ല ധനുഷിനെയെന്നും അദ്ദേഹത്തെ മനസ്സില്‍ കണ്ട് എഴുതിയ റോള്‍ തന്നെ ആണ് ചിത്രത്തില്‍ ഉള്ളത് എന്നുമാണ് അവര്‍ പറയുന്നത്.

വളരെ ആവേശം കൊള്ളിക്കുന്ന രണ്ട് ആക്ഷന്‍ രംഗങ്ങള്‍ ധനുഷിന്റെ കഥാപാത്രത്തിന് ഉണ്ട്. ചിലപ്പോള്‍ ഒരു സ്പിന്‍ ഓഫും സംഭവിക്കാം എന്നും റൂസ്സോ ബ്രദേഴ്‌സ് കൂട്ടി ചേര്‍ക്കുന്നു. ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്‌സ് തുടങ്ങിയ ചിത്രങ്ങളാണ് റൂസ്സോ ബ്രദേഴ്‌സ് സംവിധാനം ചെയ്തിട്ടുള്ള മുന്‍ ചിത്രങ്ങള്‍.

ക്രിസ് ഇവാന്‍സ്, റയാന്‍ ഗോസ്ലിങ് , ജെസ്സിക്ക ഹെന്‍വിക്ക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മാര്‍ക്ക് ഗ്രീനേയുടെ ഗ്രേമാന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 200 മില്ല്യണോളമാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.

Content Highlight : Russo brothers about Danush role in their new Movie The Grey Man