| Wednesday, 7th March 2018, 2:11 pm

റഷ്യയിലും ഇനി ആട് 'ഭീകര'ജീവിയാണ്; ലോകകപ്പ് മത്സരഫലം പ്രവചിക്കാന്‍ സാബിയാക എന്ന ആട്

സ്പോര്‍ട്സ് ഡെസ്‌ക്

മോസ്‌കോ: 2010 ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു പോള്‍ എന്ന നീരാളി. ലോകകപ്പിലെ മത്സരഫലങ്ങള്‍ കൃത്യമായി പ്രവചിച്ച പോളിന് ഇത്തവണ റഷ്യയിലൊരു പിന്‍ഗാമിയുണ്ട്. സാബിയാക എന്ന ആടാണ് ഇത്തവണ ലോകകപ്പ് പ്രവചനം നടത്തുന്നത്.

സമാറ മൃഗശാലയിലെ സാബിയാക വോട്ടെടുപ്പിലൂടെയാണ് ലോകകപ്പിനെത്തുന്നത്. ആറു ജീവികളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഇസഡോറ (കോഴി), ലെക്‌സസ് ഒട്ടകം), കോകോ (കീരി), മുര്‍സിക് (പെരുമ്പാമ്പ്), സൈമണ്‍ ( കുരങ്ങന്‍), റിച്ചാര്‍ഡ് ( കുറുക്കന്‍) എന്നിവരായികുന്നു ” മത്സരരംഗത്തുണ്ടായിരുന്നത്.”

ലോകകപ്പിനു മുന്‍പ് വാക്‌സിനേഷന്‍, വെറ്റിനറി പരിശോധനകള്‍ കൂടി നടക്കാനുണ്ട്. എന്നാല്‍ സാബിയാക എങ്ങനെയാണ് പ്രവചനം നടത്തുക എന്നതിനെക്കുറിച്ച് ഇതുവരെയും ധാരണയില്ല.

നേരത്തെ പോള്‍ നീരാളി, മത്സരിക്കുന്ന രാജ്യങ്ങളുടെ പതാക പുതപ്പിച്ച പാത്രങ്ങളില്‍ ചുറ്റിപ്പിടിച്ചായിരുന്നു പ്രവചനം നടത്തിയിരുന്നത്.


Related News:മാഞ്ചസ്റ്റര്‍ സിറ്റി ബാഴ്‌സയുടെ നിലവാരത്തിലെത്താന്‍ ആയിട്ടില്ല: ഗാര്‍ഡിയോള


99 ദിവസമാണ് റഷ്യന്‍ ലോകകപ്പിനായി ഇനി അവശേഷിക്കുന്നത്. ഹോളണ്ടും ഇറ്റലിയും ഇത്തവണ മത്സരത്തിനില്ലാത്തത് ലോകകപ്പിന്റെ നിരാശയാണ്. ചിലിയും ഇത്തവണ വിശ്വകപ്പില്‍ പന്ത് തട്ടുന്നില്ല.

We use cookies to give you the best possible experience. Learn more