റഷ്യന്‍ ലോകകപ്പ് 'സൂപ്പര്‍ഹിറ്റ്'; ടൂര്‍ണ്ണമെന്റ് ലോകജനസംഖ്യയിലെ പകുതി പേരും കണ്ടതായി റിപ്പോര്‍ട്ട്
2018 fifa world cup
റഷ്യന്‍ ലോകകപ്പ് 'സൂപ്പര്‍ഹിറ്റ്'; ടൂര്‍ണ്ണമെന്റ് ലോകജനസംഖ്യയിലെ പകുതി പേരും കണ്ടതായി റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st December 2018, 8:43 pm

2018 റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പ് ലോകജനസംഖ്യയിലെ പകുതി പേരും കണ്ടതായി റിപ്പോര്‍ട്ട്. പബ്ലിസിസ് മീഡിയ ആന്റ് മീഡിയ സ്‌പോര്‍ട്ട് ആന്റ് എന്റര്‍ടെയിന്‍മെന്റ് നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവന്നത്.

3.57 ബില്യണ്‍ ആളുകളാണ് റഷ്യന്‍ ലോകകപ്പ് കണ്ടത്. ഒരു ബില്യണ്‍ ആളുകളാണ് കലാശപ്പോര് കണ്ടത്. 327.5 മില്യണ്‍ ആളുകള്‍ ഇംഗ്ലണ്ട്-ക്രൊയേഷ്യ സെമിഫൈനല്‍ കണ്ടു.

ALSO READ: കോഹ്‌ലി- കുംബ്ലെ കെമിസ്ട്രി വര്‍ക്കായില്ല; പരിശീലകസ്ഥാനത്ത് ഒഴിയണമെന്നത് കുംബ്ലെയുടെ തീരുമാനമെന്നും ലക്ഷ്മണ്‍

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാണികളുടെ എണ്ണത്തില്‍ ഭീമമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഏഷ്യയിലെയും യൂറോപ്പിലേയും കാണികളുടെ എണ്ണത്തിലാണ് വന്‍ വര്‍ധന ഉണ്ടായിരിക്കുന്നത്.

റിപ്പോര്‍ട്ട് കാണാം

ലോകകപ്പിന്റെ റഷ്യന്‍ പതിപ്പ് ഏറ്റവും മികച്ചതായിരുന്നു എന്നതിന്റെ തെളിവാണ് റിപ്പോര്‍ട്ടെന്ന് ഫിഫ ഗവേണിംഗ് ബോര്‍ഡ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഫിലിപ്പെ ലെ ഫ്‌ലോക് പറഞ്ഞു.

ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെയായിരുന്നു റഷ്യന്‍ ലോകകപ്പ് സംഘടിപ്പിച്ചത്. ക്രൊയേഷ്യയെ ഫൈനലില്‍ തോല്‍പ്പിച്ച ഫ്രാന്‍സാണ് കിരീടത്തില്‍ മുത്തമിട്ടത്.

WATCH THIS VIDEO: