| Friday, 29th September 2017, 9:52 pm

'ദേ ദിതാണ് ഡാന്‍സ്'; ജിമിക്കി കമ്മലിനു റഷ്യന്‍ സുന്ദരിമാരുടെ കിടിലന്‍ ഡാന്‍സ്; വീഡിയോ വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാല്‍ജോസിന്റെ വെളിപാടിന്റെ പുസ്തകം അത്രയധികം വെളിച്ചം വീശിയില്ലെങ്കിലും ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം ലോകം കീഴടക്കി മുന്നേറുകയാണ്. ഡാന്‍സ് ചലഞ്ചുമായി യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ഗാനം ചിത്രം പുറത്തിറങ്ങുന്നതിനു മുന്നേ ഹിറ്റായിരുന്നു. വെള്ളിത്തിരയില്‍ നിന്ന് ഇന്ത്യമുഴുവന്‍ പടര്‍ന്ന ഗാനം ഹോളിവുഡിനെയും കീഴടക്കി ബി.ബി.സിയില്‍ വരെ വാര്‍ത്തയായിരുന്നു.

എന്നാലിപ്പോള്‍ സോഷ്യല്‍മീഡിയല്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ജിമിക്കി കമ്മലിനു റഷ്യന്‍ സുന്ദരിമാരുടെ നൃത്തച്ചുവടാണ്. റഷ്യയിലെ ദേവ്ധന്‍ ഡാന്‍സ് ക്രൂവാണ് പാട്ടിന് വേണ്ടി ചുവടു വച്ചിരിക്കുന്നത്. മോഹന്‍ലാലിനു ആദരവ് അര്‍പ്പിച്ച് പുറത്തിറക്കിയിരിക്കുന്ന വീഡിയോ മലയാളികള്‍ ഏറ്റെടുത്ത കഴിഞ്ഞു.


Also Read: സര്‍ക്കാര്‍ ജനങ്ങളെ കൂട്ടക്കൊല ചെയ്യുകയാണ്; ബുള്ളറ്റ് ട്രെയിനിനു പിന്നാലെ പോകുന്നവര്‍ സുരക്ഷ ഉറപ്പാക്കണം: ശിവസേന


അഞ്ച് പേരാണ് വീഡിയോയിലുള്ളത്. മലയാള ഗാനത്തിന് തകര്‍പ്പന്‍ ചുവടുകളുമായാണ് ഇവര്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തില്‍ ഹിറ്റായ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്സിലെ അധ്യാപിക ഷെറിലിന്റെയും കൂട്ടരുടെയും വീഡിയോയുമായി താരതമ്യം ചെയ്താണ് സോഷ്യല്‍മീഡിയയില്‍ പലരും വീഡിയോ ഷെയര്‍ ചെയ്യുന്നത്.

യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് വീഡിയോ മൂന്ന് ദിവത്തിനകം മുപ്പതിനായിരത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.

വീഡിയോ കാണം:

We use cookies to give you the best possible experience. Learn more