| Thursday, 26th September 2024, 10:33 am

ഉക്രൈന്‍ മിസൈല്‍ ആക്രമണം; ആണവായുധം പ്രയോഗിക്കുമെന്ന് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: റഷ്യയില്‍ ഉുക്രൈന്‍ മിസൈല്‍ ആക്രമണം തുടരുന്നതിനിടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ആണവായുധ മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. യു.കെ നല്‍കിയ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ചാണ് ഉക്രെയിന്‍ റഷ്യയില്‍ ആക്രമണം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പുടിന്റെ മുന്നറിയിപ്പ്.

ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പുടിന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിരുന്നു. യു.എസും യു.കെയും അടക്കമുള്ള രാജ്യങ്ങള്‍ ഉക്രൈയിനിന് അത്യാധുനിക ആയുധങ്ങള്‍ നല്‍കി റഷ്യയെ പരോക്ഷമായി ആക്രമിക്കുന്ന നിലപാടാണെന്നാണ് പുടിന്‍ പറഞ്ഞത്. യു.കെയുടെ സ്റ്റോം ഷാഡോ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഉക്രൈയിന്‍ റഷ്യക്ക് നേരെ ആക്രമണം നടത്തിയതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഇതോടെ റഷ്യയുടെ സഖ്യകക്ഷിയായ ബെലാറസ് അടക്കമുള്ള രാഷ്ട്രങ്ങള്‍ക്കെതിരായ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ആണവായുധം ഉപയോഗിക്കാന്‍ തങ്ങളെ നിര്‍ബന്ധിതമാക്കുമെന്നും പുടിന്‍ മുന്നറിയിപ്പു നല്‍കി.

പാശ്ചാത്യ രാജ്യങ്ങള്‍ ഉക്രൈയിന്‍ വഴി റഷ്യക്കെതിരെ ആക്രമണം ശക്തമായാക്കിയ പശ്ചാത്തലത്തില്‍ തങ്ങളുടെ ആണവനിലയം പുനഃപരിശോധിക്കേണ്ടി വരുമെന്ന് റഷ്യന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഉക്രൈയിനിന് ആയുധങ്ങള്‍ നല്‍കി റഷ്യയില്‍ ആക്രമണം നടത്തുന്നത് പ്രോത്സാഹിപ്പിച്ചാല്‍ അത് നേരിട്ടുള്ള ആക്രമണമായി കണക്കാക്കി ശക്തമായ തിരിച്ചടിക്കുമെന്നും പുടിന്‍ വ്യക്തമാക്കി.

ലോകത്തെ ഏറ്റവും വലിയ ആണവ ശക്തികളില്‍ ഒന്നാണ് റഷ്യ. ആണവനിലയങ്ങളില്‍ 88 ശതമാനവും നിയന്ത്രിക്കുന്നത് യു.എസും റഷ്യയുമാണ്. യുദ്ധം തുടങ്ങുന്നതിനു മുമ്പ് ആണവനിലയം പുടിന്‍ പരിഷ്‌കരിച്ചിരുന്നു. രാജ്യത്തിന് നേരെ ഏതെങ്കിലും തരത്തിലുള്ള ആണവ ആക്രമണം ഉണ്ടായാല്‍ മാത്രമേ തങ്ങളും ആണവായുധം പ്രയോഗിക്കുമെന്നാണ് റഷ്യയുടെ നിലപാട്.

2011 ഫെബ്രുവരി അഞ്ചിന് റഷ്യയും യു.എസും തമ്മില്‍ ആണവകരാര്‍ ഒപ്പു വച്ചിരുന്നു. 2026 ഫെബ്രുവരി നാലുവരെയാണ് ഇതിന്റെ കാലാവധി.

Content Highlight: Russian President Vladimir Putin has warned that he will use nuclear weapons

We use cookies to give you the best possible experience. Learn more