ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പുടിന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിരുന്നു. യു.എസും യു.കെയും അടക്കമുള്ള രാജ്യങ്ങള്‍ ഉക്രൈയിനിന് അത്യാധുനിക ആയുധങ്ങള്‍ നല്‍കി റഷ്യയെ പരോക്ഷമായി ആക്രമിക്കുന്ന നിലപാടാണെന്നാണ് പുടിന്‍ പറഞ്ഞത്. യു.കെയുടെ സ്റ്റോം ഷാഡോ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഉക്രൈയിന്‍ റഷ്യക്ക് നേരെ ആക്രമണം നടത്തിയതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഇതോടെ റഷ്യയുടെ സഖ്യകക്ഷിയായ ബെലാറസ് അടക്കമുള്ള രാഷ്ട്രങ്ങള്‍ക്കെതിരായ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ആണവായുധം ഉപയോഗിക്കാന്‍ തങ്ങളെ നിര്‍ബന്ധിതമാക്കുമെന്നും പുടിന്‍ മുന്നറിയിപ്പു നല്‍കി.
പാശ്ചാത്യ രാജ്യങ്ങള്‍ ഉക്രൈയിന്‍ വഴി റഷ്യക്കെതിരെ ആക്രമണം ശക്തമായാക്കിയ പശ്ചാത്തലത്തില്‍ തങ്ങളുടെ ആണവനിലയം പുനഃപരിശോധിക്കേണ്ടി വരുമെന്ന് റഷ്യന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഉക്രൈയിനിന് ആയുധങ്ങള്‍ നല്‍കി റഷ്യയില്‍ ആക്രമണം നടത്തുന്നത് പ്രോത്സാഹിപ്പിച്ചാല്‍ അത് നേരിട്ടുള്ള ആക്രമണമായി കണക്കാക്കി ശക്തമായ തിരിച്ചടിക്കുമെന്നും പുടിന്‍ വ്യക്തമാക്കി.
ലോകത്തെ ഏറ്റവും വലിയ ആണവ ശക്തികളില്‍ ഒന്നാണ് റഷ്യ. ആണവനിലയങ്ങളില്‍ 88 ശതമാനവും നിയന്ത്രിക്കുന്നത് യു.എസും റഷ്യയുമാണ്. യുദ്ധം തുടങ്ങുന്നതിനു മുമ്പ് ആണവനിലയം പുടിന്‍ പരിഷ്‌കരിച്ചിരുന്നു. രാജ്യത്തിന് നേരെ ഏതെങ്കിലും തരത്തിലുള്ള ആണവ ആക്രമണം ഉണ്ടായാല്‍ മാത്രമേ തങ്ങളും ആണവായുധം പ്രയോഗിക്കുമെന്നാണ് റഷ്യയുടെ നിലപാട്.