വാഷിങ്ടണ്‍: നിയന്ത്രണങ്ങള്‍ ലംഘിച്ച് റഷ്യന്‍ എല്‍.എന്‍.ജി കടത്തിയെന്നാരോപിച്ച് രണ്ട് ഇന്ത്യന്‍ കമ്പനികള്‍ക്ക് യു.എസ് ഉപരോധം ഏര്‍പ്പെടുത്തി. ഉക്രെയിനിനെതിരായ യുദ്ധത്തിന റഷ്യയുടെ പ്രാഥമിക വരുമാന സ്രോതസായ ഊര്‍ജ മേഖലയില്‍ നിയന്ത്രണങ്ങള്‍ സ്ഥാപിക്കുകയാണെന്ന് യു.എസ് സര്‍ക്കാര്‍ അറിയിച്ചു.
ഇന്ത്യന്‍ കമ്പനികളായ സ്‌കൈഹാര്‍ട്ട് മാനേജ്‌മെന്റ് സര്‍വീസസ്, എവിഷന്‍ ഷിപ്പിങ് സര്‍വീസസ് എന്നീ കമ്പനികള്‍ക്കെതിരെയാണ് അമേരിക്കന്‍ ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയത്.
രണ്ട് സ്ഥാപനങ്ങളും ഇന്ത്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികളാണ്. എല്‍.എന്‍.ജി കയറ്റുമതിക്ക് മുമ്പ് ഇരു കമ്പനികളും മുലാന്‍ എന്ന കമ്പനിയുടെ ഓപ്പറേറ്ററായും ന്യൂ എനര്‍ജി എന്ന കമ്പനിയുടെ ഓപ്പറേറ്ററായതായുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിയന്ത്രണങ്ങള്‍ക്ക് അതീതമായി സാമ്പത്തികമായോ ഭൗതികമായോ സാങ്കേതികമോ ആയ പിന്തുണ റഷ്യന്‍ കമ്പനികള്‍ക്ക് നല്‍കിയെന്നും ഇത്തരത്തില്‍ അമേരിക്കയുടെ നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നതിന് കമ്പനികള്‍ക്ക് പിഴ ചുമത്തിയെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിക്കുകയായിരുന്നു.
ഓനിക്‌സ്, പ്രവാസി എന്നീ രണ്ട് കപ്പലുകളാണ് എവിഷന്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
അതേസമയം ഉപരോധത്തെ കുറിച്ച് പഠിച്ചുവരികയാണെന്നാണ് ഇന്ത്യന്‍ അധികാരികള്‍ അറിയിച്ചതെന്ന് ദി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ വിഷയത്തില്‍ ട്രംപ് ഭരണകൂടം എങ്ങനെ പ്രതികരിക്കുമെന്ന് ഉറ്റുനോക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. വിദേശ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും തമ്മിലുള്ള കരാറുകളെ ഉപരോധം ബാധിക്കില്ലെന്നും അധികൃതര്‍ പറയുന്നു.
അടുത്തിടെ ഏര്‍പ്പെടുത്തിയ ഉപരോധം ആഗോള എണ്ണവിലയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഇന്ത്യ പഠിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം (വെള്ളിയാഴ്ച) റഷ്യന്‍ എണ്ണ ഉത്പാദകരായ ഗാസ്‌പോം നെഫ്റ്റ്, സുര്‍ഗുട്ടനെഫ്‌റ്റെഗാസ് എന്നിവയ്‌ക്കെതിരെയും റഷ്യന്‍ എണ്ണ കയറ്റി അയച്ച 183 കപ്പലുകള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
Content Highlight: Russian LNG smuggled in embargo violation; US imposes sanctions on two Indian companies