| Thursday, 14th March 2024, 10:06 am

അമേരിക്കയെ മോശമായി ചിത്രീകരിക്കാന്‍ ബൈഡന്റെ പ്രസംഗങ്ങള്‍ മാത്രം മതിയാകും: റഷ്യന്‍ വിദേശകാര്യ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: ആളുകള്‍ക്ക് മുന്നില്‍ അമേരിക്കയെ മോശമായി ചിത്രീകരിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസംഗങ്ങള്‍ മാത്രം മതിയെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ.

ലാറ്റിനമേരിക്കയിലെ സ്പാനിഷ് ഭാഷയിലെ റഷ്യന്‍ ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് യു.എസ് സതേണ്‍ കമാന്‍ഡ് മേധാവി ജനറല്‍ ലോറ ജെയ്ന്‍ റിച്ചാര്‍ഡ്സണ്‍ വീണ്ടും പരാതിപ്പെട്ടിരുന്നു.

റിച്ചാര്‍ഡ്സണിന്റെ പരാതിയോട് പ്രതികരിക്കവെയാണ് സഖറോവ ഈ കാര്യം പറഞ്ഞത്. വാഷിങ്ങ്ടണിനെ മോശമാക്കാന്‍ ലാറ്റിനമേരിക്കയില്‍ മോസ്‌കോക്ക് പ്രത്യേകം സമയമോ പരിശ്രമമോ ആവശ്യമില്ലെന്നും സഖറോവ പറഞ്ഞു.

‘റഷ്യക്കോ മറ്റേതെങ്കിലും മാധ്യമത്തിനോ വാഷിങ്ങ്ടണിനെ മോശമായി ചിത്രീകരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ക്ക് റിപ്പോര്‍ട്ടിങ്ങിനോ ഡോക്യുമെന്ററിക്കോ പണം കളയേണ്ടതില്ല. പകരം ജോ ബൈഡന്റെ പ്രസംഗങ്ങള്‍ ടെലികാസ്റ്റ് ചെയ്താല്‍ മതിയാകും,’ മരിയ സഖറോവ തന്റെ ടെലിഗ്രാം ചാനലിലെ പോസ്റ്റില്‍ കുറിച്ചു.

ആര്‍.ടിയും റഷ്യന്‍ ഉടമസ്ഥതയിലുള്ള വാര്‍ത്താ ഏജന്‍സിയായ സ്ഫുട്‌നിക് മുണ്ടോയും പോലുള്ള മാധ്യമങ്ങള്‍ യു.എസിനെ മോശമായി ചിത്രീകരിക്കുന്നുവെന്നും മേഖലയിലെ അവരുടെ താത്പര്യങ്ങളെ ദുര്‍ബലപ്പെടുത്തുന്നു എന്നുമാണ് റിച്ചാര്‍ഡ്‌സണ്‍ ആരോപിക്കുന്നതെന്ന് സഖറോവ പറയുന്നു.

ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റി കഴിഞ്ഞ ദിവസം റിച്ചാര്‍ഡ്സണില്‍ നിന്ന് വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ഭാഗമായി യു.എസ് മിലിട്ടറിയുടെ നിലപാടുകളും സുരക്ഷക്കെതിരായ തുടര്‍ച്ചയായ വെല്ലുവിളികളും കേട്ടിരുന്നു.

ഇതിനിടയില്‍ ചില മാധ്യമങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് റിച്ചാര്‍ഡ്സണ്‍ പറയുകയായിരുന്നു.

Content Highlight: Russian Foreign Ministry Spokeswomen Says Joe Biden’s Speeches Alone Are Enough To Negatively Portray America

We use cookies to give you the best possible experience. Learn more