എച്ച്ബിഓ സംപ്രേക്ഷണം ചെയ്യുന്ന വെബ്ബ് സീരീസ് ചെര്‍ണോബില്‍ റഷ്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. സീരിസ് നിരോധിക്കുകയും നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവശ്യം.
ഇക്കാര്യം ആവശ്യപ്പെട്ട് റഷ്യന്‍ സര്‍ക്കാരിനും വാര്‍ത്താ വിതരണ വകുപ്പിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പരാതി നല്‍കി. പാര്‍ട്ടി സെക്രട്ടറി സെര്‍ജി മാലിന്‍കോവിച്ച് ആണ് ഈ ആവശ്യം ഉന്നയിച്ച് പരാതി നല്‍കിയത്.
ഒരു ദുരന്തത്തെ ഉപയോഗിച്ച് തെറ്റായ ആശയപ്രചരണം നടത്തുകയാണ് എച്ച്.ബി.ഓ ചെയ്യുന്നത്. സോവിയറ്റ് സര്‍ക്കാരിനെയും മനുഷ്യരെയും താഴ്ത്തിക്കെട്ടുന്നതിന് വേണ്ടി ബോധപൂര്‍വ്വം ഈ ദുരന്തത്തെ ഉപയോഗിക്കുകയാണെന്നും സെര്‍ജി മാലിന്‍കോവിച്ച് പറഞ്ഞു.
‘ചെര്‍ണോബില്‍’ റഷ്യയില്‍ എച്ച്.ബി.ഓ ടിവിയില്‍ ഔദ്യോഗികമായി സംപ്രേക്ഷണം ചെയ്യുന്നില്ല. എന്നാല്‍ സ്ട്രീമിംഗ് സൈറ്റായ അമീഡിയടെക്കയില്‍ ലഭ്യമാണ്. റഷ്യന്‍ സര്‍ക്കാര്‍ ടി.വി ചെര്‍ണോബില്‍ എച്ച്.ബി.ഓ വേര്‍ഷന് ബദല്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്.