| Tuesday, 7th July 2020, 10:17 pm

തുര്‍ക്കിയിലെ മ്യൂസിയം പള്ളിയാക്കുന്നു; എതിര്‍പ്പുമായി റഷ്യ, ഓട്ടോമന്‍ കാലഘട്ടത്തിലെ പള്ളി വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാര: തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം പള്ളിയാക്കി മാറ്റാനുള്ള നീക്കത്തിനിടെ വിവാദം. ഓട്ടോമന്‍ കാലഘട്ടത്തിലെ മുസ്ലിം പള്ളി ഇപ്പോള്‍ യുനെസ്‌കോയുടെ കീഴിലുള്ള പൈതൃക കേന്ദ്രമാണ്. നിരവധി ടൂറിസ്റ്റുകള്‍ എത്തുന്ന ഈ മ്യൂസിയം വീണ്ടും ആരാധനയ്ക്കുള്ള പള്ളിമാത്രമാക്കി മാറ്റാനാണ് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ നീക്കം നടത്തുന്നത്.

മ്യൂസിയം വീണ്ടും പള്ളി ആക്കുമ്പോള്‍ ക്രിസ്ത്യന്‍ വിഭാഗത്തെ അവഗണിക്കുകയാണെന്ന് ഇതിനകം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. 1453 ല്‍ ഓട്ടോമന്‍ പടനായകര്‍ ഇപ്പോഴത്തെ ഇസ്താംബൂള്‍ കീഴടക്കുന്നതിനു മുമ്പ് ഈ പള്ളി ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ വിശ്വാസികളുടെ പ്രധാന ആരാധനായലമായിരുന്നു. ഓട്ടോമന്‍ ഭരണകാലത്ത്  ഈ ആരാധനാലയം മുസ്ലിം പള്ളി ആക്കുകയായിരുന്നു. പിന്നീട് 1934 ല്‍ ആണ് പള്ളി മ്യൂസിയം ആക്കുന്നത്.

റഷ്യയിലെ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് നേതാവ് പാട്ര്യാര്‍ക് കിറില്‍ തുര്‍ക്കിയുടെ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഹാഗ്യ സോഫിയ മ്യൂസയമായി തന്നെ നിലനിര്‍ത്തണമെന്ന് റഷ്യന്‍ വിദേശ കാര്യമന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
അടുത്ത 15 മാസത്തിനുള്ളില്‍ മ്യൂസിയം പള്ളിയാക്കി മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more