| Wednesday, 27th September 2017, 2:32 pm

'18 വര്‍ഷം കൊണ്ടു കൊന്നു തിന്നത് 30 പേരെ'; ദമ്പതികള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌ക്കോ: മനുഷ്യരെ മയക്കി കിടത്തി കൊന്നു തിന്നുവെന്ന് സംശയിക്കുന്ന ദമ്പതിമാരെ റഷ്യയില്‍ പോലീസ് അറസ്റ്റു ചെയ്തു. 1999 മുതല്‍ ദമ്പതികള്‍ 30 പേരെ കൊന്നു തിന്നുവെന്നാണ് റഷ്യന്‍ പോലീസിന്റെ ഭാഷ്യം. റഷ്യയിലെ ക്രസ്‌നൊദാര്‍ മേഖലയില്‍ നിന്നാണ് നതാലിയ ബക്ഷീവയെയും 35 കാരനായ ഭര്‍ത്താവ് ദിമിത്രി ബക്ഷീവയെയും പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരുടെ വീട്ടില്‍ നിന്ന് ഉപ്പിലിട്ട മനുഷ്യ ശരീരഭാഗങ്ങളും പരിസരത്ത് നിന്ന് മനുഷ്യ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. തങ്ങള്‍ 30 ഓളം പേരെ കൊന്നിട്ടുണ്ടെന്ന് ദമ്പതികള്‍ കുറ്റസമ്മതം നടത്തിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ ഫോണില്‍നിന്ന് മനുഷ്യമാംസങ്ങളുടെ ചിത്രങ്ങളും മറ്റും കണ്ടെടുത്തു. നേരത്തെ റോഡില്‍ നിന്ന് വഴിയാത്രക്കാരന് ലഭിച്ച മൊബൈല്‍ ഫോണിലെ ദൃശ്യങ്ങളാണ് സംഭവം ലോകമറിയാന്‍ കാരണം.


Also Read: ‘പിടിച്ചിരുന്നോ വിമാനത്തിന്റെ ചിറക് പോയി’; മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുലിന്റെ കിടിലന്‍ ട്വീറ്റ്; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ


വീണ് കിട്ടിയ ഫോണിലെ നടുക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ട യാത്രക്കാരന്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വെട്ടിമാറ്റിയ മനുഷ്യന്റെ തലയും കൈയ്യും കയ്യിലേന്തിയും വായില്‍വെച്ചും പോസ് ചെയ്തുള്ള ദിമിത്രേവിന്റെ സെല്‍ഫിയടക്കമുള്ള ചിത്രങ്ങളാണ് ഫോണിലുണ്ടായിരുന്നത്.

ഇതുവരെ പ്രദേശത്ത് നിന്ന് കാണാതായതും മരണപ്പെട്ടതുമായ 30 പേരുടെ മരണത്തില്‍ ഇവരുടെ പങ്കുണ്ടെന്ന് പോലീസ് പറയുന്നു. ഈ കൊലപാതകങ്ങളുടെ കുറ്റസമ്മതം ദമ്പതിമാര്‍ നടത്തുകയാണെങ്കില്‍ രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പരമ്പര കൊലയാളികളായിരിക്കും ഇവരെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

We use cookies to give you the best possible experience. Learn more