മോസ്‌കോ: അന്താരാഷ്ട്ര എല്‍.ജി.ബി.ടി മുന്നേറ്റത്തെ തീവ്രവാദ പ്രസ്ഥാനമായി മുദ്രകുത്താനും രാജ്യത്ത് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാക്കാനും സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്ത് റഷ്യന്‍ നീതിന്യായ മന്ത്രാലയം.
മോസ്‌കോ: അന്താരാഷ്ട്ര എല്‍.ജി.ബി.ടി മുന്നേറ്റത്തെ തീവ്രവാദ പ്രസ്ഥാനമായി മുദ്രകുത്താനും രാജ്യത്ത് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാക്കാനും സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്ത് റഷ്യന്‍ നീതിന്യായ മന്ത്രാലയം.
എല്‍.ജി.ബി.ടി പ്രസ്ഥാനം ഒരു തീവ്രവാദ ഗ്രൂപ്പിന് സമാനമായ തരത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി റഷ്യന്‍ മന്ത്രാലയം അതിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. പ്രത്യേകിച്ചും അവ സാമൂഹികവും മതപരവുമായ ഭിന്നതകള്‍ വിതയ്ക്കുകയാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
നിരോധനം ഏതൊക്കെ ഗ്രൂപ്പുകളെ ബാധിക്കുമെന്നോ എല്‍.ജി.ബി.ടി പ്രത്യേയശാസ്ത്രത്തിന് തീവ്രവാദ പദവി എന്തെങ്കിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമോ എന്നും വ്യക്തമല്ല. ഭാവിയില്‍ ഇത് മറ്റ് സംഘടനകള്‍ക്കെതിരെയുള്ള നടപടിയിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്.
2000ത്തില്‍ സ്ഥാപിതമായ റഷ്യന്‍ എല്‍.ജി.ബി.ടി നെറ്റ് വര്‍ക്ക് ആണ് റഷ്യയിലെ ഏറ്റവും വലിയ ക്യൂര്‍ സംഘടന. ഇവര്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ആയി വാദിക്കുന്ന വിവിധ പ്രാദേശിക ഗ്രൂപ്പുകളെ ഒരുമിച്ച് നിര്‍ത്തി പ്രവര്‍ത്തിക്കുന്നുണ്ട്.
ഒരു അന്താരാഷ്ട്ര അംഗീകൃത സ്ഥാപനമായ ഇവരെ രണ്ടുവര്‍ഷം മുമ്പ് ‘വിദേശ ഏജന്റ്’ എന്ന് വിശേഷിപ്പിച്ചിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന എല്‍.ഐ.ജി.എയുടെ ഭാഗമാണ് റഷ്യന്‍ എല്‍.ജി.ബി.ടി നെറ്റ് വര്‍ക്ക്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എല്‍.ജി.ബി.ടി.ക്യു മുന്നേറ്റത്തിന്റെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് റഷ്യ നിരന്തരം നിയമ നിര്‍മാണം നടത്തിയിരുന്നു. 2013 ല്‍ പ്രായപൂര്‍ത്തി ആവാത്തവരെ ലക്ഷ്യം വെച്ചുള്ള എല്‍.ജി.ബി.ടി.ക്യു പ്രൊപ്പഗാണ്ട നിരോധിച്ച് റഷ്യ ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ റഷ്യ പ്രായപൂര്‍ത്തിയാക്കാത്തവര്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഇടയില്‍ ‘പിഡോഫീലിയ, പരമ്പരാഗതം അല്ലാത്ത ലൈംഗിക ബന്ധം, ട്രാന്‍സ്‌ജെന്‍ഡറിസം’ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ആര്‍ക്കും എതിരെ കനത്ത പിഴ ചുമത്താനുള്ള നിയമ നിര്‍മാണം നടത്തിയിരുന്നു.
content highlight : Russian authorities want to outlaw ‘LGBT’