| Tuesday, 25th May 2021, 12:19 am

ഉക്രെയിനുമായുള്ള ബന്ധത്തെക്കുറിച്ച് തുര്‍ക്കിക്ക് മുന്നറിയിപ്പ് നല്‍കി റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സെന്റ് പീറ്റേഴ്സ്ബർഗ്: ഉക്രെയിനുമായിനുമായി സഹകരണം വര്‍ധിപ്പിക്കാനുള്ള തുര്‍ക്കി ശ്രമത്തിനെതിരെ മുന്നറിയിപ്പ് നല്‍കി റഷ്യ.

റഷ്യന്‍ നീക്കം ഉക്രയിനിന്റെ സൈനിക വികാരത്തിന് ആക്കം കൂട്ടാനുള്ള ശ്രമമാണെന്ന് റഷ്യയുടെ വിദേശകാര്യമന്ത്രി പറഞ്ഞു.

ഉക്രയ്‌നുമായുള്ള അതിര്‍ത്തിയില്‍ റഷ്യന്‍ സൈന്യം നടത്തുന്ന ആക്രമണത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ കഴിഞ്ഞ മാസം ഉക്രെയിന് സൈനിക പിന്തുണ വാഗ്ദാനം ചെയ്തിരിന്നു. ഇതിന് പിന്നാലെയാണ് തുര്‍ക്കിക്ക് റഷ്യയുടെ മുന്നറിയിപ്പ്.

‘തുര്‍ക്കിയുടെ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്യുന്നുണ്ട്. ഉക്രയ്‌നിന്റെ സൈനികവികാരത്തിന് ഇന്ധനം നല്‍കുന്നത് തുര്‍ക്കി അവസാനിപ്പിക്കണമന്ന് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു,’ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.

ഉക്രെയിനും റഷ്യയും തമ്മലുള്ള സംഘര്‍ഷം അടുത്ത ലോകമഹായുദ്ധത്തിന് കാരണമായേക്കാമെന്ന് യൂറോപ്പിലെ സൈനിക നിരീക്ഷകര്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഉക്രെയിന്‍ അതിര്‍ത്തിയില്‍ പ്രകോപനപരമായി റഷ്യ സൈനികരെ വിന്യസിച്ചതാണ് യുദ്ധത്തിനുള്ള തയ്യാറടുപ്പായി വിലയിരുത്തുന്നത്. ഈ സഹചര്യത്തിലാണ് തുര്‍ക്കി ഉക്രെയിന് സഹായം വാഗ്ദാനം ചെയ്തിരുന്നത്.

നാറ്റോ അംഗമായ തുര്‍ക്കിയും ഉക്രെയ്‌നും തങ്ങളുടെ വിദേശ, പ്രതിരോധ സഹകരണം ചര്‍ച്ച ചെയ്യുന്നതിനായി ഒരു വേദി ആരംഭിച്ചതായി എര്‍ദോഗന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഒരുതരത്തിലും മൂന്നാം രാജ്യങ്ങള്‍ക്കെതിരായ നീക്കമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് റഷ്യയെ പ്രകോപിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content highlights: Russia warns Turkey over ties with Ukraine

We use cookies to give you the best possible experience. Learn more