സെന്റ് പീറ്റേഴ്സ്ബർഗ്: ഉക്രെയിനുമായിനുമായി സഹകരണം വര്‍ധിപ്പിക്കാനുള്ള തുര്‍ക്കി ശ്രമത്തിനെതിരെ മുന്നറിയിപ്പ് നല്‍കി റഷ്യ.
റഷ്യന്‍ നീക്കം ഉക്രയിനിന്റെ സൈനിക വികാരത്തിന് ആക്കം കൂട്ടാനുള്ള ശ്രമമാണെന്ന് റഷ്യയുടെ വിദേശകാര്യമന്ത്രി പറഞ്ഞു.
ഉക്രയ്‌നുമായുള്ള അതിര്‍ത്തിയില്‍ റഷ്യന്‍ സൈന്യം നടത്തുന്ന ആക്രമണത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ കഴിഞ്ഞ മാസം ഉക്രെയിന് സൈനിക പിന്തുണ വാഗ്ദാനം ചെയ്തിരിന്നു. ഇതിന് പിന്നാലെയാണ് തുര്‍ക്കിക്ക് റഷ്യയുടെ മുന്നറിയിപ്പ്.
‘തുര്‍ക്കിയുടെ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്യുന്നുണ്ട്. ഉക്രയ്‌നിന്റെ സൈനികവികാരത്തിന് ഇന്ധനം നല്‍കുന്നത് തുര്‍ക്കി അവസാനിപ്പിക്കണമന്ന് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു,’ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.
ഉക്രെയിനും റഷ്യയും തമ്മലുള്ള സംഘര്‍ഷം അടുത്ത ലോകമഹായുദ്ധത്തിന് കാരണമായേക്കാമെന്ന് യൂറോപ്പിലെ സൈനിക നിരീക്ഷകര്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഉക്രെയിന്‍ അതിര്‍ത്തിയില്‍ പ്രകോപനപരമായി റഷ്യ സൈനികരെ വിന്യസിച്ചതാണ് യുദ്ധത്തിനുള്ള തയ്യാറടുപ്പായി വിലയിരുത്തുന്നത്. ഈ സഹചര്യത്തിലാണ് തുര്‍ക്കി ഉക്രെയിന് സഹായം വാഗ്ദാനം ചെയ്തിരുന്നത്.