ടോക്യോ: റഷ്യ-ഉക്രൈൻ യുദ്ധം കൂടുതൽ സംഘർഷങ്ങളിലേക്ക് കടക്കുമ്പോൾ റഷ്യക്കെതിരെ നടപടികൾ കടുപ്പിച്ച് ജപ്പാൻ.
ഉക്രൈനിലേക്ക് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 11 പേർ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് റഷ്യക്കെതിരെ ജപ്പാൻ വ്യാപാര വിലക്ക് ഏർപ്പെടുത്തിയത്.
ഇതോടെ റഷ്യയിലേക്കുള്ള ജപ്പാന്റെ കയറ്റുമതി നിർത്തിവെച്ചു. കൂടാതെ റഷ്യൻ സർക്കാർ അധികൃതരുടെയും റഷ്യൻ സംഘടനകളുടെയും വസ്തുവകകൾ മരവിപ്പിക്കുന്ന നടപടികളിലേക്കും ജപ്പാൻ കടന്നിട്ടുണ്ട്.
‘ഉക്രൈനിൽ റഷ്യ നടത്തുന്ന അക്രമ പരമ്പരയിൽ പ്രതിഷേധിച്ചും മേഖലയിലെ സമാധാനം ലക്ഷ്യമിട്ടും ജപ്പാൻ മറ്റു ചില പ്രധാനപ്പെട്ട രാജ്യങ്ങൾക്കൊപ്പം ചേർന്ന് റഷ്യയിലേക്കുള്ള കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തുന്നു,’ ജപ്പാന്റെ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറങ്ങിയ ഔദ്യോഗിക പ്രസ്സ് റിലീസിൽ പറയുന്നു.
പുതിയ നിയമം നിലവിൽ വരുന്നതോടെ റഷ്യക്ക് തങ്ങളുടെ ആയുധ ശേഷി വർധിപ്പിക്കാൻ സഹായകരമാകുന്ന അസംസ്‌കൃത വസ്തുക്കൾ കയറ്റുമതി ചെയ്യുന്ന 49 കമ്പനികളിൽ നിന്നും ഉപരോധം ഉണ്ടാകും.
റോബോട്ടിക്സ് ഉത്പന്നങ്ങൾ,സ്ഫോടക വസ്തുക്കൾ, എക്സ്-റേ മെഷീൻ, വാക്സിനുകൾ, സെമി കണ്ടക്റ്ററുകൾ, വാതക പര്യവേക്ഷണ ഉപകരണങ്ങൾ, ജല പീരങ്കികൾ മുതലായ ഉപരണങ്ങൾ റഷ്യയിലേക്ക് ഇനിയൊരു തീരുമാനം ഉണ്ടാകുന്നത് വരെ ഇറക്കുമതി ചെയ്യില്ലെന്നും ജാപ്പനീസ് വാണിജ്യ വ്യവസായ മന്ത്രി അറിയിച്ചു.
ഇതിന് പുറമേ റഷ്യയിൽ നിന്നുള്ള 3 സംഘടനകളുടെയും 22 വ്യക്തികളെയും വസ്തുവകകൾ ജപ്പാൻ മരവിപ്പിച്ചിരുന്നു.
ഇതിൽ റഷ്യൻ വ്യോമ കമ്പനിയായ ജെ. എസ്.സി ഇർകുട്, എയർ മിസൈൽ നിർമാണ കമ്പനി എം.എം.സെഡ് അവൻഗാർഡ്, റഷ്യൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി മിഖായേൽ മിസിൻറ്റ്സെവക്ക്, നിയമ മന്ത്രി കോൻസ്റ്റാൻന്റിൻ ചുചെൻഗോ എന്നിവരും ഉക്രൈന്റെ തെക്ക് കിഴക്കൻ മേഖലയിലെ 14 റഷ്യൻ അനുകൂലികളും ഉൾപ്പെടുന്നു.
Content Highlights:Russia-Ukraine conflict; Japan has announced a trade ban against Russia