മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബെല്‍ജിയത്തിനെതിരെ ഹാട്രിക്ക് നേടിയാല്‍ കസാന്‍ നഗരത്തില്‍ ഭൂമി നല്‍കുമെന്ന് മാര്‍ക്ക് കസാന്‍ മേയര്‍ ലിസുര്‍ മെത്ഷിയുടെ ഓഫര്‍. റഷ്യന്‍ ലോകകപ്പിലെ കസാന്‍ അവസാനമായി വേദിയാകുന്ന മത്സരമാണ് നിര്‍ണ്ണായകമായ ബ്രസീല്‍-ബെല്‍ജിയം ക്വാര്‍ട്ടര്‍ മത്സരം.
നെയ്മര്‍ നഗരത്തില്‍ താമസക്കാരനായുണ്ടാവുക വലിയ അനുഭവമാകുമെന്നും ഹാട്രിക്ക് നേടിയാല്‍ എവിടെയും ഭൂമി സ്വന്തമാക്കാന്‍ ഭരണകൂട സ്‌പോണ്‍സറായി നില്‍ക്കുമെന്നും മേയര്‍ ലിസുര്‍ മെത്ഷിന്‍ പറഞ്ഞു.
Read Also : അവനെ നമുക്ക് വേണം; ഫ്രഞ്ച് സൂപ്പര്‍ താരത്തെ ബാഴ്‌സയിലെത്തിക്കാന്‍ മെസ്സിയുടെ നിര്‍ദ്ദേശം
അഞ്ചു തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ തകര്‍പ്പന്‍ ജയവുമായാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയതത്. കരുത്തരായ മെക്സിക്കോയെ പ്രീക്വാര്‍ട്ടറില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പട തുരത്തിയത്. രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം നെയ്മറും (51ാം മിനിറ്റ്) പകരക്കാരനായി ഇറങ്ങിയ റോബര്‍ട്ടോ ഫിര്‍മിനോയും (88) നേടിയ ഗോളുകള്‍ക്കാണ് കാനറികള്‍ മെക്സിക്കോയുടെ കഥ കഴിച്ചത്.
പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയെ തകര്‍ത്ത മത്സരത്തില്‍ ബ്രസീലിന് വേണ്ടി ഒരു ഗോള്‍ നേടുകയും രണ്ടാം ഗോളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും ചെയ്തത് നെയ്മാറായിരുന്നു. ലോകകപ്പില്‍ ഉടനീളം മികച്ച പ്രകടനമാണ് നെയ്മര്‍ പുറത്തെടുത്തത്. മെസ്സിയും റൊണാള്‍ഡോയും തോറ്റ് മടങ്ങിയ റഷ്യയില്‍ നെയ്മര്‍ അത്ഭുതം കാണിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വെള്ളിയാഴ്ച്ച നടക്കുന്ന മത്സരത്തിന് സജ്ജമായി ടീം നേരത്തെ നഗരത്തിലെത്തിയിട്ടുണ്ട്. രാത്രി 11.30 നാണ് തീപാറും പോരാട്ടം.