വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തിലെ വ്യക്തതയില്ലായ്മ ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് റഷ്യ.
ഒരു ദിവസം മുഴുവന്‍ കഴിഞ്ഞിട്ടും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ വ്യക്തതയില്ലായ്മ തുടരുകയാണെന്നും ഇത് ആഗോള സമ്പദ്വ്യവസ്ഥയെയും ലോകത്തെയും തന്നെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു റഷ്യ പറഞ്ഞത്.
വ്യാഴാഴ്ച നടന്ന യു.എസ് പ്രസിഡന്റ് മത്സരത്തില്‍ വിജയത്തിന് തൊട്ടടുത്താണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍.
അതേസമയം വോട്ടെണ്ണല്‍ അവസാനിക്കുന്നതിന് മുന്‍പ് തന്നെ വിജയിച്ചതായി പ്രഖ്യാപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.
എന്നാല്‍ കൂടുതല്‍ ഇലക്ട്രല്‍ വോട്ടുകള്‍ ബൈഡന്‍ നേടിയതോടെ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ചൂണ്ടിക്കാട്ടി ട്രംപ് രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു.
നിലവില്‍ യു.എസില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 6 ഇലക്ട്രല്‍ വോട്ടുകളുള്ള നവാഡയില്‍ വിജയിച്ചാല്‍ ബൈഡന് 270 എന്ന മാജിക് നമ്പറില്‍ എത്താനാകും. ഇവിടെ 75 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ 49.2 ശതമാനം വോട്ട് നേടി ബൈഡനാണ് മുന്‍പില്‍. 11 ഇലക്ട്രല്‍ വോട്ടുള്ള അരിസോണയിലും 50.5 ശതമാനം വോട്ടിന് മുന്‍പില്‍ ബൈഡന്‍ തന്നെയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക