സമുദ്രാതിര്‍ത്തി ലംഘിച്ച് അമേരിക്കന്‍ നാവികസേനയുടെ കപ്പല്‍; തകര്‍ത്തുകളയുമെന്ന് പറഞ്ഞ് തുരത്തിയോടിച്ച് റഷ്യ
World News
സമുദ്രാതിര്‍ത്തി ലംഘിച്ച് അമേരിക്കന്‍ നാവികസേനയുടെ കപ്പല്‍; തകര്‍ത്തുകളയുമെന്ന് പറഞ്ഞ് തുരത്തിയോടിച്ച് റഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th November 2020, 7:20 pm

മോസ്‌കോ: സമുദ്രാതിര്‍ത്തി ലംഘിച്ച് നങ്കൂരമിട്ട അമേരിക്കന്‍ നാവികസേനയുടെ ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ ആയ യു.എസ്.എസ് ജോണ്‍ എസ്. മക്കെയ്‌നെ തുരത്തിയോടിച്ച് റഷ്യന്‍ യുദ്ധക്കപ്പല്‍.

സീ ഓഫ് ജപ്പാനില്‍ റഷ്യയുടെ അധീനതയില്‍ വരുന്ന കടല്‍പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുകയായിരുന്നു അമേരിക്കന്‍ കപ്പല്‍.

തങ്ങളുടെ അധീനമേഖലയില്‍ നിന്ന് പോയില്ലെങ്കില്‍ ഇടിച്ചുതകര്‍ത്തുകളയുമെന്ന് റഷ്യന്‍ നാവികസേനാ കപ്പലായ അഡ്മിറല്‍ വിനോഗ്രാഡോവ് മുന്നറിയിപ്പ് കൊടുത്തതിന് പിന്നാലെയാണ് യു.എസ് കപ്പല്‍ പിന്‍വാങ്ങിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പീറ്റര്‍ ദ് ഗ്രേറ്റ് ഗള്‍ഫില്‍വച്ചാണു യു.എസ് കപ്പല്‍ അതിര്‍ത്തി ഭേദിച്ചത്. രണ്ടു കിലോമീറ്ററോളം ഉള്ളിലേക്ക് കപ്പല്‍ പോയി. കപ്പലിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും റഷ്യ അറിയിച്ചു.

പിന്‍വാങ്ങിയതിന് ശേഷം തിരിച്ചുവരുന്നതിന്റെ സൂചനകളൊന്നും യു.എസ് കപ്പല്‍ കാണിച്ചിട്ടില്ലെന്ന് മോസ്‌കോ അധികൃതര്‍ പറഞ്ഞു.

1984 മുതല്‍ റഷ്യന്‍ അധീനതയിലാണ് സീ ഓഫ് ജപ്പാന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Russia Says Chased off U.S. Warship in Its Pacific Waters