മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് ആദ്യമായി റഷ്യയില്‍
Bird Flu
മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് ആദ്യമായി റഷ്യയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th February 2021, 10:54 pm

മോസ്‌കോ: മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് എച്ച് 5എന്‍8 ലോകത്തിലാദ്യമായി റഷ്യയില്‍ സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതായി കണ്‍സ്യൂമര്‍ ഹെല്‍ത്തിന്റെ തലപ്പത്തുള്ള അന്ന പോപ്പോവ അറിയിച്ചു.

എന്നാല്‍ മനുഷ്യര്‍ക്കിടയില്‍ പക്ഷിപ്പനി ബാധിച്ചതായി ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ വൈറസ് ബാധയേറ്റ ജീവനുള്ളതോ ചത്തതോ ആയ വളര്‍ത്തുപക്ഷികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരിലാണെന്ന് അന്നാ പോപ്പോവ പറയുന്നു.

പക്ഷിപ്പനിക്ക് കാരണമാകുന്ന ഇന്‍ഫ്‌ലുവന്‍സ എ വൈറസിന്റെ വകഭേദമായ എച്ച് 5 എന്‍ 8ല്‍ നിന്ന് മനുഷ്യരിലേക്ക് അണുബാധയുണ്ടായതായി റഷ്യയിലെ ഗവേഷണ കേന്ദ്രമായ വെക്ടറിലെ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

റഷ്യയിലെ ഒരു കോഴി ഫാമിലെ ഏഴ് ജോലിക്കാരില്‍ പക്ഷിപ്പനി ബാധിച്ചവരുടെ സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രജ്ഞര്‍ വേര്‍തിരിച്ചിട്ടുണ്ട്. ഡിസംബറില്‍ കോഴിയിറച്ചിയില്‍ നിന്നാണ് രോഗവ്യാപനം ശ്രദ്ധയില്‍പ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Russia reports world’s first case of human infection with H5N8 bird flu