മോസ്‌കോ: വിദേശഫണ്ട് സ്വീകരിക്കുന്ന എന്‍.ജി.ഒ സംഘടനകളെ വിദേശ ഏജന്റുകളായി രേഖപ്പെടുത്തുന്നനിയമം റഷ്യന്‍ പാര്‍ലമെന്റ് പാസ്സാക്കി. 374 വോട്ടുകളോടെയാണ് നിയമം പാര്‍ലമെന്റില്‍ പാസ്സായത്. വിദേശഫണ്ട് കൈപ്പറ്റുന്ന സംഘടനകള്‍ക്ക് വന്‍പിഴ ചുമത്തുമെന്നും ബില്ലില്‍ പറയുന്നു.
[]
യൂറോപ്യന്‍ യൂണിയന്റേയും അമേരിക്കയുടേയും എതിര്‍പ്പുകള്‍ മറികടന്നാണ് നിയമം പാസ്സാക്കിയത്. മൂന്നാം തവണയും അധികാരത്തില്‍ വരാനുള്ള തന്റെ ശ്രമങ്ങളെ ഇല്ലാതാക്കാന്‍ അമേരിക്ക ധനസഹായം നല്‍കിയെന്ന വ്‌ലാഡിമര്‍ പുടിന്റെ ആരോപണം നിലനില്‍ക്കെയാണ് ബില്ല് പാര്‍ലമെന്റ് പാസ്സാക്കിയതെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ ബില്ലിനെ എതിര്‍ത്തുകൊണ്ട് റഷ്യയിലെ പ്രധാന പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.