ന്യൂദല്‍ഹി: രാജ്യത്ത് പൗരത്വഭേദഗതി ബില്ലിനെതിരേയുള്ള പ്രതിഷേധം ശക്തമാവുന്നതിനിടയില്‍ ഇന്ത്യയിലേക്ക് വരാന്‍ ഒരുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി റഷ്യ. ഇന്ത്യയിലുള്ള റഷ്യന്‍ പൗരന്മാര്‍ക്കും അല്ലെങ്കില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കുമാണ് മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്നും പ്രതിഷേധ നടക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ യു.കെ, യു.എസ്, കാനഡ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യാ സന്ദര്‍ശനം നടത്തുന്ന പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ നോര്‍ത്ത് ഈസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന ശക്തമായ പ്രതിഷേധം കണക്കിലെടുത്ത്
ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുള്‍ മോമെന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ തുടങ്ങിയവര്‍ നേരത്തെ ഇന്ത്യാ സന്ദര്‍ശനം റദ്ദ് ചെയ്തിരുന്നു.
രാജ്യത്താകമാനം ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പ്രതിഷേധത്തിനിടെയുണ്ടായ വെടിവെപ്പില്‍ മംഗ്‌ളൂരുവില്‍ രണ്ട് പേരും അസമില്‍ ഒരാളും കൊല്ലപ്പെട്ടിരുന്നു. മംഗ്‌ളുരുവില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ