കൊവിഡിനെതിരായി ലോകത്തിലെ ആദ്യ വാക്‌സിന്‍ വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് റഷ്യ. പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനാണ് കൊവിഡ് വാക്‌സിന്‍ പുറത്തിറക്കിയതായി പ്രഖ്യാപിച്ചിരിക്കുന്നത്.
‘ ഇന്ന് രാവിലെ ലോകത്ത് ആദ്യമായി കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു, മന്ത്രിമാരുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ പുടിന്‍ പറഞ്ഞു.
തന്റെ മകള്‍ സ്വയം ഈ കുത്തിവെപ്പ് സ്വീകരിച്ചിരുന്നെന്നും ഇത് അനുകൂല പ്രതികരണമാണ് നല്‍കിയതെന്നും പുടിന്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ മകള്‍ക്ക് പനി വര്‍ധിച്ചെങ്കിലും പിന്നീട് സാധാരണ നിലയിലെത്തിയെന്നും പുടിന്‍ പറഞ്ഞു. വാക്‌സിന്‍ സുരക്ഷിതമാണെന്നും ദീര്‍ഘകാല പ്രതിരോധ ശേഷി ഉണ്ടാക്കിയതായും വ്‌ളാദിമര്‍ പുടിന്‍ കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ ഉപ പ്രധാനമന്ത്രി നല്‍കുന്ന വിവര പ്രകാരം ഓഗ്‌സറ്റ് മാസത്തില്‍ മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് വാക്‌സിനേഷന്‍ നടത്താന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. അതേ സമയം റഷ്യയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഘട്ടം പൂര്‍ണമായ പൂര്‍ത്തിയിട്ടുണ്ടോ എന്നതില്‍ ആഗോള തലത്തില്‍ ആശങ്കയുണ്ട്. വാക്‌സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വധിച്ചേക്കുമെന്ന് നേരത്തെ ചില ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസേര്‍ച്ച് ഇന്ഡസ്റ്റിറ്റിയൂട്ടും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിന്‍ കുത്തിവെക്കുന്നതു മൂലം ശരീരത്തിലെ പ്രതിരോധ ശേഷി പെട്ടന് വര്‍ധിക്കുന്നത് ചിലര്‍ക്ക് പനിയുണ്ടാക്കാനിടാന്‍നിടയുണ്ടെന്നും എന്നാല്‍ അത് പാരെസറ്റംമോള്‍ കഴിച്ചാല്‍ ഭേദമാവുമെന്നാണ് വാക്‌സിന്‍ വികസിപ്പിച്ച ഗാമലേയ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നേരത്തെ പറഞ്ഞത്.
ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കാളികളായവരുടെ അവസാന ഘട്ട പരിശോധന ഓഗ്‌സറ്റ് മൂന്നിന് നടന്നിരുന്നു. പരിശോധനയില്‍ വാക്‌സിന്‍ കുത്തിവെച്ചവരെല്ലാം പ്രതിരോധ ശേഷി കൈവരിച്ചു എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ