| Wednesday, 25th December 2024, 2:02 pm

എഴുപതിലധികം യാത്രക്കാരുമായി റഷ്യയിലേക്ക് പോകുകയായിരുന്ന അസർബൈജാൻ എയർലൈൻസ് വിമാനം ഖസാക്കിസ്ഥാനിൽ തകർന്നുവീണു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അസ്റ്റാന: 70ലധികം യാത്രക്കാരുമായി പോവുകയായിരുന്ന അസർബൈജാൻ എയർലൈൻസ് വിമാനം  തകർന്നുവീണു. അപകടത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. ആറ് പേരെ രക്ഷിച്ചതായി അധികൃതർ അറിയിച്ചു. റഷ്യയിലേക്ക് പോവുകയായിരുന്ന വിമാനം അക്‌തൗ വിമാനത്താവളത്തിന് സമീപമാണ് തകർന്നുവീണത്.

അസർബൈജാൻ എയർലൈൻസ് വിമാനം ബാക്കുവിൽ നിന്ന് റഷ്യയിലെ ചെച്‌നിയയിലെ ഗ്രോസ്‌നിയിലേക്ക് പോകുകയായിരുന്നു. എന്നാൽ ഗ്രോസ്‌നിയിലെ മൂടൽമഞ്ഞ് കാരണം റൂട്ട് മാറ്റി.

വിമാനാപകടത്തിൽ ആറ് യാത്രക്കാർ രക്ഷപ്പെട്ടതായി ഖസാക്കിസ്ഥാൻ അധികൃതർ അറിയിച്ചു. മരണസംഖ്യ സംബന്ധിച്ച വിവരങ്ങൾ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഒരു വിമാനം നിലത്തുവീഴുകയും അഗ്നിഗോളമായി മാറുകയും ചെയ്യുന്ന ദൃശ്യങ്ങൾ, സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

updating…

Content Highlight: Russia-bound Azerbaijan Airlines plane carrying over 70 passengers crashes near Kazakhstan’s Aktau

We use cookies to give you the best possible experience. Learn more