കാബൂള്‍: റഷ്യയാണ് താലിബാനെ പിന്താങ്ങുന്നതെന്നും അവര്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതെന്നും അഫ്ഗാനിസ്ഥാനിലെ യു.എസ് സേനാ തലവന്‍ ജനറല്‍ ജോണ്‍ നിക്കോള്‍സണ്‍. അഫ്ഗാനിലെ സ്ഥിരതയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ റഷ്യക്കാര്‍ ഏര്‍പ്പെടുന്നത് കണ്ടിട്ടുണ്ടെന്ന് നിക്കോള്‍സണ്‍ ബി.ബി.സിയോട് പറഞ്ഞു.
താജിക് അതിര്‍ത്തിയില്‍ താലിബാനു വേണ്ടി റഷ്യന്‍ ആയുധങ്ങള്‍ കടത്തുന്നുണ്ട്; എന്നാല്‍ അവ എത്രത്തോളമുണ്ടെന്ന് പറയാന്‍ കഴിയില്ല, നിക്കോള്‍സണ്‍ വെളിപ്പെടുത്തി. എന്നാല്‍ തെളിവുകളുടെ അപാകത ചൂണ്ടിക്കാട്ടി ഇത്തരത്തിലുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് റഷ്യ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.
“താലിബാന് റഷ്യ നില്‍കിയ ആയുധങ്ങളാണെന്നു പറഞ്ഞ് അഫ്ഗാനിലെ നേതാക്കള്‍ ചില ആയുധങ്ങള്‍ ഞങ്ങള്‍ക്കെത്തിച്ചിരുന്നു… റഷ്യക്കാര്‍ ഇതിലുള്‍പ്പെട്ടിട്ടുള്ള വിവരം ഞങ്ങള്‍ക്കറിയാം”, നിക്കോള്‍സണ്‍ പറഞ്ഞു.
അതേസമയം, ആയുധങ്ങളോ മറ്റു ഫണ്ടുകളോ താലിബാന് നല്‍കിയിട്ടില്ലെന്ന് റഷ്യ ഉറപ്പിച്ചു പറയുന്നുണ്ട്. എന്നാല്‍, താലിബാനുമായി ചര്‍ച്ചകളിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്.
Watch DoolNews Video:
ഇന്‍ഫോ ക്ലിനിക് : വ്യാജ ചികിത്സക്കെതിരായ ശാസ്ത്രീയ പ്രതിരോധം