| Saturday, 23rd March 2024, 8:54 am

വെടിനിർത്തൽ പ്രമേയവുമായി ഇസ്രഈലിനെ സഹായിക്കുന്ന അമേരിക്ക; വീറ്റോ ചെയ്ത് റഷ്യയും ചൈനയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിൽ ഗാസയിൽ അടിയന്തര വെടി നിർത്തലും ബന്ദിത മോചനവും ആവശ്യപ്പെട്ട് അമേരിക്ക കൊണ്ടുവന്ന പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. മേഖലയിൽ സ്ഥിരമായ വെടിനിർത്തൽ ആണ് വേണ്ടതെന്നും യു.എസ് പ്രമേയം അതിന് ആഹ്വാനം ചെയ്യുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചൈനയും റഷ്യയും വീറ്റോ ചെയ്തത്. 15 അംഗ സമിതിയിൽ 11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചും മൂന്ന് രാജ്യങ്ങൾ എതിർത്തും വോട്ട് ചെയ്തപ്പോൾ ഗയാന വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.

യു.എസ്, ബ്രിട്ടൻ, ഫ്രാൻസ്, എക്വഡോർ, ജപ്പാൻ, മാൾട്ട, മൊസാംബിക്, ദക്ഷിണ കൊറിയ, സിയറാ ലിയോൺ, സ്ലോവീനിയ, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളാണ് അനുകൂലിച്ച് വോട്ട് ചെയ്തത്.

320000 പേരുടെ ജീവൻ നഷ്ടമായ ശേഷമാണ് അമേരിക്കയ്ക്ക് വെടി നിർത്തൽ വേണമെന്ന് മനസിലായതെന്ന് റഷ്യൻ സ്ഥാപനപതി വാസിലി നെബൻസിയ കുറ്റപ്പെടുത്തി. റഫയിൽ സൈനിക നടപടിക്ക് ഇസ്രഈലിനെ പച്ചക്കൊടി കാട്ടുന്ന കപടമായ പ്രമേയമാണ് യു.എസ് അവതരിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. പ്രമേയം അപര്യാപ്തമാണെന്നും ഫലസ്തീൻകാർ അനുഭവിക്കുന്ന ദുരിതങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്നും അൽജീരിയ പറഞ്ഞു.

ഇത് ഒമ്പതാം തവണയാണ് ഗാസയിൽ ഇസ്രഈൽ അതിക്രമത്തിനെതിരെ കൊണ്ടുവരുന്ന പ്രമേഹം രക്ഷാസമിതിയിൽ പരാജയപ്പെടുന്നത്. അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന മൂന്നു പ്രമേയങ്ങൾ അമേരിക്ക വിറ്റോ ചെയ്തിരുന്നു. ഇസ്രഈലിന് പിന്തുണ നൽകുന്ന നയം രാജ്യത്തിനകത്തും പുറത്തും സമ്മർദ്ദത്തിന് കാരണമായപ്പോഴാണ് യു.എസ് നിലപാടിൽ അയവ് വരുത്തിയത്. ഫ്രാൻസ് ബദൽ പ്രമേയത്തിന് ഒരുങ്ങുന്നുമുണ്ട്.

Content Highlight: Russia and China veto US ceasefire resolution

We use cookies to give you the best possible experience. Learn more