മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ വിമാനത്തിന് തീപിടിച്ച് 41 മരണം. റഷ്യയിലെ വിമാനത്താവളത്തില്‍നിന്ന് 78 യാത്രക്കാരുമായി മുര്മാന്ക് നഗരത്തിലേക്ക് പുറപ്പെട്ട സുഖോയ് സൂപ്പര്‍ജെറ്റ്-100 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി എട്ടരയോടെയാണ് വിമാനത്തിന് തീപിടിച്ചത്.
വിമാനം പുറപ്പെട്ടയുടനെ സിഗ്നല്‍ തകരാറിനെതുടര്‍ന്ന് തിരിച്ചിറക്കിയെങ്കിലും തീപിടിക്കുകയായിരുന്നു.
ALSO READ:
വിമാനത്തില്‍ 78 യാത്രക്കാരുണ്ടായിരുന്നതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ജീവനക്കാരുമുണ്ടായിരുന്നു.
ഇടിമിന്നലേറ്റതിനെ തുടര്‍ന്നാണ് വിമാനത്തിന് തീപിടിച്ചതെന്ന സംഘത്തിലുണ്ടായവര്‍ പറയുന്നു.എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. . പൊള്ളലേറ്റതില്‍ പലരുടെയും നില ഗുരുതരമാണ്.
അപകടത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായംപ്രഖ്യാപിച്ചിട്ടുണ്ട്.