ലണ്ടന് : കൊല്ലപ്പെടേണ്ട ഇസ്ലാം വിമര്‍ശകരില്‍ ഒന്നാമന്‍ സല്‍മാന്‍ റുശ്ദിയാണെന്ന് അല്‍ ഖ്വയ്ദ. ലോകത്ത് കൊല്ലപ്പെടേണ്ട ഇസ്ലാം വിമര്‍ശകരുടെ പട്ടികയില്‍ ഒന്നാമന്‍ റുശ്ദിയാണെന്നാണ് അല്‍ഖ്വയ്ദയുടെ ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാഗസിനായ ഇന്‍സ്‌പെയര്‍” അഭിപ്രായപ്പെട്ടത്.[]
ഇസ്ലാമിനെതിരായ കുറ്റകൃത്യത്തിന് റുശ്ദിയെ ജീവനോടെയാണെങ്കിലും മരിച്ചിട്ടാണെങ്കിലും ആവശ്യമുണ്ടെന്നാണ് മാഗസിലൂടെ അല്‍ഖ്വയ്ദ പറയുന്നത്. റുശ്ദിയുടെ സെയ്റ്റനിക് വേര്‍സസ് നെതിരെ 1989 ല്‍ ഇറാന്‍ നേതാവ് ആയത്തുള്ള ഖൊമേനി ഫതവ ഇറക്കിയിരുന്നു.
ഇറാന്റെ ഖോര്‍ദാദ് ഫൗണ്ടേഷന്‍ അദ്ദേഹത്തെ കൊല്ലുന്നവര്‍ക്ക് 500,000 മുതല്‍ 2.5 മില്യണ്‍ പൗണ്ടുവരെ ഓഫര്‍ ചെയ്തിരുന്നു. റുശ്ദിയുടെ ചിത്രത്തിനരികെ അല്‍ഖ്വയ്ദ ഇങ്ങിനെ കുറിച്ചു “”അതെ ഞങ്ങള്‍ക്കാകും, ദിനവും ഒരു ബുള്ളറ്റ് ഈ വിശ്വാസവഞ്ചകനു നേരെ”” ..
വധിക്കാന്‍ താല്‍പ്പര്യപെടുന്നവരുടെ പേരുകളും മാഗസിനില്‍ വിശദീകരിച്ചിട്ടുണ്ട്. മോളി മോറിസ്, അയാന്‍ ഹിര്‍സി അലി, ഫെമിങ് റോസ്, മോറിസ് സ്വാദിഖ്, ഗിര്‍ട്ട് വില്‍ഡേര്‍സ്, ലാര്‍സ് വില്‍ക്‌സ്, സ്റ്റീഫന്‍ കാര്‍ബോണി, കാര്‍സ്റ്റന്‍ ലസ്റ്റി , ടെറി ജോണ്‍സ്, എന്നിവരുടെ പേരുകളാണ് അല്‍ഖ്വയ്ദയുടെ ഈ പട്ടികയിലുള്ളത്.
വാഷിങ്ടണിലെ മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് നിരോധനം ഏര്‍പ്പെടുത്തിയ വെബ്മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.