ന്യൂയോര്‍ക്ക്: ദീപാവലി ആഘോഷത്തിലേക്കുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണം നിരസിച്ച് കനേഡിയന്‍ കവയത്രി രൂപി കൗര്‍. 50 ശതമാനം കുട്ടികളടക്കമുള്ള ഒരു സാധാരണ സമൂഹത്തെ കൂട്ടമായി ശിക്ഷിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്ന ഒരു രാജ്യത്തിന്റെ ക്ഷണം തനിക്ക് സ്വീകരിക്കാന്‍ താത്പര്യമില്ലെന്ന് രൂപി എക്‌സില്‍ കുറിച്ചു.
ഫലസ്തീനില്‍ നിരന്തരമായി ആക്രമണം നടത്തുന്ന ഇസ്രഈലിന് പിന്തുണയും സഹായവും നല്‍കുന്ന അമേരിക്കയ്ക്ക് എങ്ങനെയാണ് ദീപാവലി ആഘോഷിക്കാന്‍ സാധിക്കുന്നതെന്ന് രൂപി എക്‌സിലൂടെ ചോദിച്ചു. വിശ്വാസപ്രകാരം ദീപാവലിയെന്നത് അസത്യത്തിന് മേലുള്ള നീതിയുടെയും അജ്ഞതക്കെതിരായ അറിവിന്റെയും ആഘോഷമാണെന്ന് രൂപി ചൂണ്ടിക്കാട്ടി. ഒരു സിഖ് സ്ത്രീ എന്ന നിലയില്‍ തനിക്ക് ഈയവസരത്തിലുള്ള ദീപാവലി ആഘോഷം ഒരു വിരോധാഭാസമായിട്ടാണ് തോന്നുന്നതെന്നും അവര്‍ പറഞ്ഞു.
ഇസ്രഈല്‍ ഭരണകൂടം വെടിനിര്‍ത്തല്‍ നിരസിക്കുന്നതും അതിലൂടെ ഫലസ്തീനികള്‍ക്ക് അവരുടെ ഓരോ ദിവസവും നഷ്ടപ്പെടുന്നതും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ അവര്‍ക്ക് വേണ്ടി നിശബ്ദരായിരിക്കാന്‍ കഴിയില്ലെന്ന് രൂപി പറഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യം അംഗീകരിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും രൂപി കുറിച്ചു. വംശഹത്യ അവസാനിപ്പിക്കാനുള്ള നിവേദനങ്ങളില്‍ ഒപ്പിടണമെന്നും ഇസ്രഈലിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കണമെന്നും രൂപി തന്റെ പ്രസ്താവനയില്‍ പറഞ്ഞു.
വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ നേതൃത്വത്തിലാണ് വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷം നടക്കുന്നത്. 2021ല്‍ അവര്‍ ചുമതലയേറ്റത് മുതലാണ് ദീപാവലി ആഘോഷങ്ങള്‍ക്ക് വൈറ്റ് ഹൗസ് തുടക്കം കുറിച്ചത്.
Content Highlight: Rupi Kaur rejects America’s Diwali invitation