| Saturday, 29th July 2023, 8:54 pm

ഡാഡിയെ നന്നാക്കാന്‍ പറ്റുമോ എന്ന് ഞാന്‍ ഒന്ന് നോക്കട്ടെ; രൂപേഷ് പീതാംബരന്‍ ഒരുക്കുന്ന പുതിയ ചിത്രം 'ഭാസ്‌കരഭരണം'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മൂന്നാമത്തെ സംവിധാന സംരംഭവുമായി രൂപേഷ് പീതാംബരന്‍. ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. ഭാസ്‌കരഭരണം എന്നാണ് ചിത്രത്തിന്റെ പേര്.

ഡാഡിയെ നന്നാക്കുവാന്‍ ഇറങ്ങി തിരിച്ച ഒരു മകന്റെ കഥ പറയുന്ന ഭാസ്‌കരഭരണം എന്ന ചിത്രം നിര്‍മിക്കുന്നത് നികാഫിന്റെ ബാനറില്‍ അറുമുഖം കെ. ഗൗഡ, റൂബി പീതാംബരന്‍, രൂപേഷ് പീതാംബരന്‍ എന്നിവര്‍ ചേര്‍ന്നാണ്. രൂപേഷ് പീതാംബരന്‍, സോണിക മീനാക്ഷി, അജയ് പവിത്രന്‍, മിഥുന്‍ എം. ദാസ്, പാര്‍വ്വതി കളരിക്കല്‍, മനീഷ് എം. മനോജ്, അഞ്ജലി കൃഷ്ണദാസ്, ബിജു ചന്ദ്രന്‍, ശരത് വിജയ്, ജിഷ്ണു മോഹന്‍ എന്നിവരാണ് അഭിനേതാക്കള്‍.

ഉമ കുമാരപുരമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. റഷിന്‍ അഹമ്മദ് എഡിറ്റിങ്ങും കളറിങ്ങും നിര്‍വഹിക്കുന്നു. അരുണ്‍ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ – ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ് – റോണി വെള്ളത്തൂവല്‍, പബ്ലിസിറ്റി കോസ്റ്റ്യൂം ഡിസൈനര്‍ – ദിവ്യ ജോര്‍ജ്, അഡീഷണല്‍ സിനമാറ്റൊഗ്രഫി – ശ്യാം അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അമൃത പാലശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജിനു പി.കെ, ലൈന്‍ പ്രൊഡ്യൂസര്‍ – വിനീത് ജെ. പുള്ളുടന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – രാഗേഷ് അന്നപ്പൂര്‍ണ, ഡബ്ബിങ് എഞ്ചിനീയര്‍ – ഗായത്രി എസ്, സൗണ്ട് മിക്‌സിങ് – എം. ആഷിഖ്, സൗണ്ട് ഡിസൈന്‍ – വൈശാഖ് വി.വി, എമില്‍ മാത്യു, മണികണ്ഠന്‍ എസ്, പബ്ലിസിറ്റി സ്റ്റില്‍സ് – സിബി ചീരന്‍, സ്റ്റില്‍സ് – അരുണ്‍ കൃഷ്ണ, വി.എഫ്.എക്‌സ് – റാന്‍സ് വി.എഫ്.എക്‌സ് സ്റ്റുഡിയോ, വി .എഫ്.എക്‌സ് സൂപ്പര്‍വൈസര്‍ – രന്തീഷ് രാമകൃഷ്ണന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അനൂപ് സുന്ദരന്‍, ഡിസൈന്‍സ് – ആനന്ദ് രാജേന്ദ്രന്‍.

Content Highlight: Rupesh Peethambaran’s new film ‘Bhaskarabharanam’

We use cookies to give you the best possible experience. Learn more