| Monday, 17th July 2017, 6:04 pm

പ്രിയ എഴുപത്തിയൊമ്പത് ശതമാനംകാരാ.. കൃഷിപ്പണി എടുക്കുമ്പോള്‍ ഒന്നു സൂക്ഷിച്ചേക്കണേ..

ഡൂള്‍ന്യൂസ് ഡെസ്‌ക്

“താഴ്ന്ന ജാതി” സംവരണം കാരണം അഡ്മിഷന്‍ പോയി കൃഷിക്കിറങ്ങി എന്നു പറയണ പ്രിയപ്പെട്ട എഴുപത്തി ഒമ്പതു ശതമാനംകാരാ,
കൃഷിപ്പണി എടുക്കുമ്പോ ഒന്നു സൂക്ഷിച്ചോളൂ. ചെലപ്പോ അപ്പനപ്പൂപ്പന്മാര് പണ്ടു ഇല്ലം നിറയൊക്കെ കഴിഞ്ഞു കൊന്നിട്ട അതേ താഴ്ന്ന ജാതിക്കാര്‍ കൃഷിയിടത്ത് പൊങ്ങിയുണര്‍ന്നു വരും. ഏറുമാടമൊന്നും കെട്ടാന്‍ നിക്കണ്ട. രാത്രി അവര്‍ വന്നു തമ്പ്രാക്കന്മാര്‍ കഴുവേറ്റി കഴുവേറ്റി കഴുവേറ്റി കൊന്ന കഥകള് പറയും. ഒരു തരി അരിയാണ് താങ്കളുടെ വിളയെങ്കിലും അതിനു അവരുടെ ജീവന്റെ വിലയുണ്ടാകും. താങ്കളുടെ മണ്ണില്‍ നിന്ന് അവരുടെ ചോരയും വിയര്‍പ്പും ചലവും കണ്ണീരും മായ്ക്കാന്‍ ഒരു “ഉയര്‍ന്ന ജാതി” എഴുപത്തി ഒമ്പതു ശതമാനത്തിനും കഴിയില്ല.

അപ്പോ ജയ് ജയ് കിസാന്‍….!

We use cookies to give you the best possible experience. Learn more