മുംബൈ : രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. ഇന്ന് 52 പൈസ താഴ്ന്ന് 55.49 രൂപയായി. 54.97 ആയിരുന്നു വ്യാഴായ്ച്ചത്തെ രൂപയുടെ മൂല്യം.
ഇറക്കുമതി മേഖലയില്‍ ഡോളറിന്റെ ഡിമാന്റ് വര്‍ധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. വിദേശനാണ്യ വിപണിയില്‍ യൂറോക്കെതിരേയും ഡോളര്‍ മുന്നേറുകയാണ്.
രൂപയുടെ വിലയിടിവ് ഓഹരി വിപണിയേയും ബാധിച്ചിട്ടുണ്ട്. നേരിയ നഷ്ടത്തോടെയാണ് സൂചികകള്‍ രാവിലെ വ്യാപാരം തുടങ്ങിയത്.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലായ .75 ശതമാനത്തിലേക്ക് മാറ്റിയതാണ് യൂറോയുടെ വിലയിടിയാന്‍ കാരണം.