രൂപ വീണ്ടും താഴോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th July 2012, 12:35 pm
മുംബൈ : രൂപ വീണ്ടും ഇടിയുന്നു. തുടര്‍ച്ചയായ നാല് ദിവസത്തെ നേട്ടത്തിന് ശേഷമാണ് രൂപയുടെ ഇടിവ്. ബുധനാഴ്ച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും യൂറോയുടെ വിലയിടിവ് രൂപയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.
ഡോളറുമായുള്ള വിനിമയ നിരക്ക് ഇന്ന് രാവിലെ 0.22 ശതമാനം കുറഞ്ഞ് 54.48 ല്‍ എത്തി. ഒരവസരത്തില്‍ മൂല്യം 54.62 വരെ ഇടിഞ്ഞിരുന്നു.
വിദേശനിക്ഷേപകര്‍ വീണ്ടം തിരിച്ചുവന്നതും ബാങ്കുകള്‍ ഡോളര്‍ വിറ്റഴിച്ചതുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ രൂപയുടെ മൂല്യം വര്‍ദ്ധിക്കാന്‍ കാരണം. നിയമവിരുദ്ധമായി നികുതി നേടുന്നത് തടഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നതും രൂപയ്ക്ക് നേട്ടമായിരുന്നു.