രൂപയുടെ ഇടിവ് തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th July 2012, 11:42 am
മുംബൈ : ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 56 പൈസ ഇടിവോടെ 55.05 ആണ് രൂപയുടെ പുതിയ മൂല്യം.
ബാങ്കിങ് മേഖലയിലും ഇറക്കുമതി മേഖലയിലും ഡോളറിന് ആവശ്യക്കാര്‍ വര്‍ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്. കൂടാതെ യൂറോയുടെ മൂല്യം കുറഞ്ഞതും രൂപയെ പ്രതികൂലമായി ബാധിച്ചു.
തുടര്‍ച്ചയായി നേട്ടത്തിലായിരുന്ന രൂപ കഴിഞ്ഞ ബുധനാഴ്ച്ചയാണ് വീണ്ടും താഴോട്ട് പോകാന്‍ തുടങ്ങിയത്. ബാങ്കുകള്‍ ഡോളര്‍ വിറ്റഴിച്ചതും വിദേശ നിക്ഷേപം വീണ്ടും ലഭിച്ചതുമായിരുന്നു രൂപയുടെ മൂല്യം വര്‍ദ്ധിക്കാന്‍ കാരണം.