|

സോണി സോറിയുടേത് ഓസ്‌കാറിനുള്ള മേക്കപ്പ്; മാധ്യമപ്രവര്‍ത്തകയുടെ അവഹേളന ട്വീറ്റ് വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

rupa

ന്യൂദല്‍ഹി: ഛത്തീസ്ഗഢില്‍ ആസിഡ് ആക്രമണത്തിനിരയായ സാമൂഹിക പ്രവര്‍ത്തക സോണി സോറിയെ ആക്ഷേപിച്ച് മാധ്യമപ്രവര്‍ത്തക രൂപ സുബ്രഹ്മണ്യം. ഈ വര്‍ഷത്തെ മികച്ച മേക്കപ്പിനുള്ള ഓസ്‌കാര്‍ സോണി സോറിക്ക് ലഭിക്കുമെന്നാണ് രൂപ സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തത്. ആസിഡ് ഒഴിച്ച് പൊള്ളലേറ്റ സോണി സോറിയുടെ ചിത്രം വെച്ചാണ് ട്വീറ്റ്.

സംഘപരിവാര്‍ അനുകൂല മാധ്യമപ്രവര്‍ത്തകയാണ് രൂപ സുബ്രഹ്മണ്യം. സോണി സോറിക്ക് പൊള്ളലേറ്റിട്ടില്ലെന്നും വെറും മേക്കപ്പാണ് അവരുടെ മുഖത്തുള്ളതെന്നുമാരോപിച്ച് വേറെയും കമന്റുകള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.


Related: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പൗഡര്‍ ക്യാന്‍സര്‍ വരുത്തി!!! 493 കോടി രൂപ നഷ്ടപരിഹാരം നല്‍കണം


കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ പേരിലും അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് സോണി സോറിയെന്നും അതിനാല്‍ ചിത്രങ്ങള്‍ മാത്രം കണ്ട് അവര്‍ക്ക് പൊള്ളലേറ്റെന്ന് വിശ്വസിക്കാനാവില്ലെന്നുമാണ് ഇത്തരം ട്വീറ്റുകള്‍ പറയുന്നത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സോണി സോറിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ചിരുന്നത്. ദണ്ഡേവാഡയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സോണി സോറിക്ക് ശസ്ത്രകിയ നടത്തേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.


Related:ഇനി സെന്‍സറിങ്ങിന്റെ നാളുകള്‍;വിമര്‍ശന വാര്‍ത്തകളെ വിലക്കാനായി കേന്ദ്രത്തിന്റെ സ്വന്തം സൈബര്‍ സെല്ലുകള്‍ വരുന്നു


ആം ആദ്മി നേതാവായ സോണി സോറി ഛത്തീസ്ഗഢിലെ ആദിവാസികള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2011ല്‍ സോണി സോറിയെ ഛത്തീസ്ഗഢ് പോലീസ് അതി ക്രൂരമായി പീഡിപ്പിച്ചിരുന്നു. രണ്ട് വര്‍ഷത്തോളം ജയിലില്‍ കിടന്ന സോണി സോറിയെ സുപ്രീംകോടതിയാണ് മോചിപ്പിച്ചത്.

Video Stories