ഐ.പി.എല്ലിന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ റെയ്‌നിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി ധോണിപ്പട ഫൈനലില്‍ പ്രവേശിച്ചിരുന്നു. ടൈറ്റന്‍സിനെ 15 റണ്‍സിന് പരാജയപ്പെടുത്തിയാണ് ചെന്നൈ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി മാറിയത്.
ഋതുരാജ് ഗെയ്ക്വാദിന്റെ തകര്‍പ്പന്‍ പ്രകടനമാണ് സൂപ്പര്‍ കിങ്‌സിന് തുണയായത്. 44 പന്തില്‍ നിന്നും 60 റണ്‍സാണ് ഗെയ്ക്വാദ് സ്വന്തമാക്കിയത്.
Navigating through fielding dimensions with prowess! ✨#WhistlePodu #Yellove #IPL2023 pic.twitter.com/gUS97IYdu8
— Chennai Super Kings (@ChennaiIPL) May 24, 2023
Anbuden ➡️ Ahmedabad with a million whistles! 🥳#GTvCSK #WhistlePodu #Yellove 🦁💛 pic.twitter.com/Tyjhxd1Nsf
— Chennai Super Kings (@ChennaiIPL) May 23, 2023
ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി തലയുയര്‍ത്തി നില്‍ക്കുമ്പോഴും അഭിമാനിക്കാനൊട്ടുമില്ലാത്ത ഒരു നേട്ടവും സൂപ്പര്‍ കിങ്‌സിനെ തേടിയെത്തിയിരിക്കുകയാണ്. ഈ ഐ.പി.എല്ലില്‍ അണ്‍ ക്യാപ്ഡ് താരങ്ങള്‍ നേടിയ റണ്‍സിന്റെ പട്ടിക പുറത്ത് വന്നതോടെയാണ് സൂപ്പര്‍ കിങ്‌സിന് തലകുനിച്ച് നില്‍ക്കേണ്ടി വന്നത്.
ഈ സീസണില്‍ ഒരു അണ്‍ ക്യാപ്ഡ് താരം പോലും ചെന്നൈക്കായി റണ്‍സ് നേടിയിട്ടില്ല എന്നതാണ് അത്ഭുതകരമായ വസ്തുത. ഇത്തരത്തില്‍ ഐ.പി.എല്ലിലെ ഏക ടീമും ചെന്നൈയാണ്.
അണ്‍ ക്യാപ്ഡ് താരങ്ങള്‍ക്ക് ബാറ്റിങ്ങിന് അവസരം നല്‍കുന്നതില്‍ ശിഖര്‍ ധവാന്റെ പഞ്ചാബ് കിങ്‌സാണ് ഒന്നാമത് നില്‍ക്കുന്നത്. രണ്ടാമത് രാജസ്ഥാന്‍ റോയല്‍സും മൂന്നാമത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ്.
ടാറ്റ ഐ.പി.എല്ലില്‍ ഓരോ ടീമിനും വേണ്ടി അണ്‍ ക്യാപ്ഡ് താരങ്ങള്‍ നേടിയ സ്‌കോര്‍
പഞ്ചാബ് കിങ്‌സ് – 1255
രാജസ്ഥാന്‍ റോയല്‍സ് – 856
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 589
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 580
മുംബൈ ഇന്ത്യന്‍സ് – – 574
ഗുജറാത്ത് ടൈറ്റന്‍സ് – 417
ദല്‍ഹി ക്യാപ്പിറ്റല്‍സ് – 372
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 352
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു -267
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 0
Content Highlight: Runs scored by uncapped players in IPL 2023